ബീജിംഗ്: ചൈനയും പാക്കിസ്ഥാനും തമ്മില്‍ പ്രതിരോധക്കരാറായി. ചൈനയുടെ പ്രതിരോധ സേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാന് സൈനിക മേധാവി അഷ്ഫാക് പര്‍വേഷ് കയാനി നടത്തിയ കൂടിക്കാഴ്ചയിലാണിത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ഉടമ്പടി നീട്ടാനും പ്രതിരോധ സഹകരണത്തിനുമാണ് സൈനിക മേധാവിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് തീരുമാനമായത്.
കയാനി കഴിഞ്ഞ ദിവസം ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷന് ഉപാധ്യക്ഷനായ ഫാന്‍ ചാങ്ങ്ലോങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തന്ത്രപ്രധാനമായ അടുത്ത സൈനിക ഉടമ്പടിയില്‍ ഒപ്പുവെച്ചതെന്ന് ചൈനീസ് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ടുചെയ്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനും തന്ത്രപ്രധാന സൈനികരാറിനും ഒപ്പുവെച്ചതായി ഫാന്‍ പറഞ്ഞു. ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള പ്രതിരോധ കരാറിന്റെ വിവരങ്ങള്‍ കരസേന, വ്യോമ സേന, നേവി രഹസ്യമാക്കിയിരിക്കുകയാണ്. സന്ദര്‍ശനത്തിന്റെ ചുരുക്കം ചില വിശദാംശങ്ങള്‍ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: