കൊച്ചി: ടെലികോം സേവനദാതാക്കളായ വോഡഫോണ്‍ പുതിയ അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കിയാല്‍ ഡാറ്റ ഉപയോഗത്തിന് 95 ശതമാനം വരെയും അന്താരാഷ്ട്ര ഔട്ട്ഗോയിങ് കോളുകള്‍ക്ക് 78 ശതമാനം വരെയും ഇളവ് നല്‍കുന്നതാണ് പുതിയ ഓഫറുകള്‍.
പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും പ്രിപെയ്ഡ് വരിക്കാര്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. യു.കെ, യു.എസ്.എ, യു.എ.ഇ, തായ്ലന്ഡ്, സിങ്കപ്പൂര്‍ തുടങ്ങിയ 53 രാജ്യങ്ങളില്‍ വോഡഫോണ്‍ വരിക്കാര്‍ക്ക് പുതിയ ഓഫറുകള്‍ ഉപയോഗപ്പെടുത്താം. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് പത്ത് ദിവസത്തെ കാലാവധിക്ക് 599 രൂപയുടെയും ഒരു മാസത്തേക്ക് 1499 രൂപയുടെയും പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫര്‍ ലഭ്യമായ രാജ്യങ്ങളുടെയും നെറ്റ് വര്‍ക്കുകളുടെയും വിവരങ്ങള്‍ ലഭിക്കുവാന്‍ വോഡഫോണ്‍ നമ്പറില്‍ നിന്ന് Packcountry എന്ന് ടൈപ്പ് ചെയ്ത് 111ലേക്ക് എസ്എംഎസ് അയക്കാം. ഡാറ്റ ഡൗണ്‍ലോഡിന്റെ തുക ഒരു എംബിക്ക് 30 രൂപയോളമായി കുറയുക എന്നത് വോഡഫോണിന്റെ നിലവിലെ നിരക്കുമായി തട്ടിച്ചുനോക്കിയാല്‍ 95 ശതമാനത്തിന്റെ ഇളവാണ്. ഇതോടൊപ്പം ഔട്ട്ഗോയിങ് പ്രാദേശിക കോളുകളുടെ നിരക്ക് മിനിറ്റിന് 15 രൂപയായും അന്താരാഷ്ട്ര കോളുകളുടേത് മിനിറ്റിന് 30 രൂപയായും കുറയും. നിലവിലെ നിരക്കിന്റെ 75 ശതമാനത്തോളമാണ് ഈ ഇളവ്.
ഇന്‍കമിങ് കോളുകളുടെ നിരക്ക് 50 ശതമാനം കുറച്ച് മിനിറ്റിന് 30 രൂയാക്കിയിട്ടുണ്ട്. 499 രൂപയുടെ പ്ലാനില്‍ 30 മിനിറ്റ് സൗജന്യ ഇന്‍കമിങ് കോളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് അടുത്ത ബില്ലിലാണ് പ്ലാന്‍ നിരക്ക് ഈടാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: