കൊച്ചി : മൊബെയില്‍ ഇന്റര്‍നെറ്റ് സോഫ്റ്റ്വെയര് യുസി വെബ് 1000 വിദ്യാര്‍ത്ഥിനികള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കും. സ്വതന്ത്ര സര്‍ക്കാരേതര സംഘടനയായ അമിതാഷായിലെ പെണ്‍കുട്ടികള്‍ക്കാണ് യുസി വെബിന്റെ സാമ്പത്തിക പിന്തുണ.
അഞ്ച് സ്കൂളുകള്‍ നടത്തുന്ന അമിതാഷാ പ്രധാനമായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന സംഘടനയാണ്. അമിറ്റി ഹുമാനിറ്റി ഫൗണ്ടേഷന്റെ ഭാഗമായ അമിതാഷാ ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
അമിതാഷായിലെ പെണ്‍കുട്ടികള്‍ രൂപം നല്കിയ ദീപാവലി ആശംസാ കാര്‍ഡുകളും ചിരാതുകളും യുസി വെബ് വിലക്കു വാങ്ങും. ഇതുവഴി 1000 വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ വലിയൊരു സാമ്പത്തിക സഹായമാവും ലഭ്യമാകുക. പ്രസ്തുത കാര്‍ഡുകളും ചിരാതുകളും യുസി വെബ് അതിന്റെ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കും. താല്പര്യമുള്ളവര്ക്ക് വേ്െ:ഽംംം.ളമരലയീീസ.രീാ/ൗരാീയശിറശമ എന്ന സൈറ്റില്‍ ഇവയ്ക്ക് ഓര്‍ഡര്‍ നല്‍കാവുന്നതാണ്.
അമിതാഷായിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കണമെന്ന് യുസി വെബ് ഇന്ത്യ മാനേജിങ്ങ് ഡയറക്ടര്‍ ജെന്നി യും അമിറ്റി ഗ്രൂപ്പ് ഓഫ് സ്കൂള്‍ ചെയര്‍ പേഴ്സണ്‍ ഡോ. അമിതാ ചൗഹാനും അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: