ബോസ്റ്റണ്‍: പ്രശസ്ത മനശാസ്ത്രജ്ഞയും സ്റ്റാഫോര്‍ഡ് സര്‍വകലാശാല പ്രഫസറുമായിരുന്ന നളിനി അമ്പാടി അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ബോസ്റ്റണിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ആശുപത്രിയില്‍ ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 10.30നായിരുന്നു അന്ത്യം.
രാജ് മര്ഫാത്തിയാണ് ഭര്‍ത്താവ്. മായ, ലീന എന്നിവരാണ് മക്കള്‍. നളിനിയുടെ ചികില്‍സയ്ക്കായി വിത്തു കോശദാതാക്കളെ കണ്ടെത്താന്‍ കൊച്ചിയിലും തിരുവനന്തപുരത്തുമടക്കം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: