Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയപ്പെട്ടതിനും അറിയാത്തതിനും ഉപരിയുള്ള അറിവാണ് സ്വരൂപം: ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2013, 10:05 am IST
in Samskriti

അറിയപ്പെട്ടതിനും അറിയപ്പെടാത്തതിനും ഉപരിയുള്ള അറിവാണ് സ്വരൂപമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. എന്റെയെന്ന് അറിയപ്പെടുന്ന ദേഹം ഞാനല്ലെന്നുള്ളത് കൊച്ചുകുട്ടികള്‍ക്കു പോലും അറിവുള്ളതാണ്. എങ്കിലും അജ്ഞാനതലത്തില്‍ ദേഹവുമായി താദാത്മ്യഭാവം വന്നുപോകുന്നു. ഇത് ഹേതുവായി സകല ദുഃഖങ്ങളും അനുഭവിക്കാന്‍ ഇടവരുന്നു.

എന്നാല്‍ വാസ്തവത്തില്‍ ശരീരാദ്യുപാധികള്‍ക്കെല്ലാം സാക്ഷിയും സ്വാമിയുമാണ് താന്‍. തന്റെ ഇച്ഛയാലും നിയോഗത്താലുമാണ് സര്‍വ്വകരണങ്ങളും പ്രവര്‍ത്തിക്കുന്നത്. ഇൗയൊരു തിരിച്ചറിവില്‍ ദേഹതാദാത്മ്യങ്ങള്‍ക്കുപരി ഒരാള്‍ എത്തിച്ചേരുന്നു. അങ്ങനെ മരണരഹിതമായ അമൃതപദവിയില്‍ സ്വയം വിരാജിക്കുന്നു. ഉപനിഷത് വിചാരയജ്ഞം പതിനൊന്നാം ദിവസം കേനോപനിഷത്തിനെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

തന്റെ ആനന്ദസ്വരൂപം കണ്ണ്, ചെവി തുടങ്ങിയ സകല കരണങ്ങളെയും ഉള്ളില്‍നിന്ന് പ്രവര്‍ത്തിപ്പിക്കുന്നു. അതിനെ യാതൊരു കാരണത്താലും അറിയപ്പെടുകയില്ല. മനസ്സുകൊണ്ട് തന്റെ ആത്മസ്വരൂപത്തെ അറിയാന്‍ കഴിയുകയില്ല. വാക്ക് തുടങ്ങിയ കരണങ്ങളാല്‍ അഭിവ്യക്തമാക്കാന്‍ കഴിയില്ല. നാമ രൂപ ഗുണ ക്രിയാ ജാതി സംബന്ധമായി ശിഷ്യനു മുമ്പില്‍ ”ഇതിനെ എങ്ങനെയാണ് ഉപദേശിക്കേണ്ടത് എന്ന് എനിക്കറിയില്ല” എന്ന് തുറന്നുപറഞ്ഞു. ഗുരുവിന്റെ വാക്യതാല്‍പര്യം മനസിലായ ശിഷ്യന്‍ ശ്രവണാര്‍ത്ഥം കൂടുതല്‍ ഉല്‍സുകനായി ഋഷിയുടെ മുമ്പില്‍ കാത്തിരുന്നു. വാക്യങ്ങളുടെ ലക്ഷ്യാര്‍ത്ഥ ഗ്രഹണത്തില്‍ സമര്‍ത്ഥനാണ് ശിഷ്യന്‍. അതറിയുന്ന ഗുരുനാഥന്‍ വേദാന്തസാരം ഉപദേശിക്കുന്നു. ”അറിയപ്പെട്ടതില്‍നിന്ന് അന്യമാണത്, അറിയപ്പെടാത്തതിന് ഉപരിയാണ്.”

അറിയപ്പെട്ടതെല്ലാം വിഷയങ്ങളാണ്. അവ അല്‍പ്പങ്ങളുമാണ്. അറിയപ്പെടാന്‍ പോകുന്നവയാകട്ടെ വിദിക്രിയയാല്‍ വിഷയീകരിക്കപ്പെടുന്നവയാണ്. തന്റെ സ്വരൂപം രണ്ടിനുമുപരിയാണ്. വിദിതത്തില്‍ നിന്നും അവിദത്തില്‍നിന്നും ഭിന്നമായത് താന്‍ മാത്രമാണ്. ഈ തന്റെ സ്വരൂപ സാക്ഷാല്‍ക്കാരമാണ് പരമമായത്.

ഈ ഉപദേശങ്ങള്‍ അനാദികാലമായ ഗുരുപരമ്പര ശിഷ്യപ്രശിഷ്യ പരമ്പരയിലൂടെ കൈമാറി വന്നതാണ്. ഈ പ്രമാണ വിചാര പദ്ധതിയെ അറിഞ്ഞ് കൃതാര്‍ത്ഥരാവാനാണ് ഉപനിഷത് പഠനമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. ടിഡിഎം ഹാളില്‍ ദിവസേന വൈകുന്നേരം 6 മുതല്‍ 8 വരെയാണ് പ്രഭാഷണം. ഡിസംബര്‍ 10 ന് സമാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.