മാഡ്രിഡ്: ഫ്രാന്‍സിനും ജര്‍മ്മനിക്കും ശേഷം ഒരു യുറോപ്യന്‍ രാജ്യം കൂടി അമേരിക്കയുടെ ചോര്‍ത്തലിനെതിരെ രംഗത്ത് വന്നു. യുഎസ്സിന്റെ സുരക്ഷാസംഘടനയായ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി സ്പാനിഷ് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനെതിരെ വിദേശകാര്യ മന്ത്രാലയം യുഎസ് അംബാസഡെറ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. സ്പെയിനിലെ 60 മില്യണ്‍ ഫോണ്‍ സന്ദേശങ്ങളോളം അമേരിക്ക ചോര്‍ത്തിയതായാണ് സ്പാനിഷ് ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്പെയിനിലെ പൗരന്മാരുടെ ദശലക്ഷം ഫോണ്‍കോളുകള്‍, മൊബൈല്‍ സന്ദേശങ്ങള്‍, ഇ-മെയിലുകള്‍ തുടങ്ങിയവ 2012 ഡിസംബര്‍ 10 മുതല്‍ ജനുവരി 8 വരെ ചോര്‍ത്തല്‍ തുടര്‍ന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പൗരന്മാരുടെ നമ്പറുകള്‍, സ്ഥലം, സന്ദേശം എന്നിവ ഉള്‍പ്പെടെ എന്‍എസ്എ ചോര്‍ത്തിയതായാണ് സ്പാനിഷ് ലീഡിങ് ദിനപത്രങ്ങളായ എല്‍ പെയ്സ്, എല്‍ മുണ്ടോ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍എസ്എ മുന്‍ കരാര്‍ ജീവനക്കാരന് എഡ്വേര്‍ഡ് സ്നോഡന് പുറത്തുവിട്ട രേഖകളെ ഉദ്ധരിച്ചാണ് സ്പെയിനിലെ അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
സ്പാനിഷ് പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തലിനു സമാനമായ റിപ്പോര്‍ട്ടുകളാണ് ജര്‍മ്മന്‍, ഫ്രഞ്ച് മാധ്യമങ്ങളും പുറത്തുവിട്ടിരുന്നത്. ഫോണ്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് യുറോപ്യന്‍ യൂണിയന് അമേരിക്കയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. നേരത്തെ ഫ്രഞ്ച് പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലും ജര്‍മ്മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിലും ജര്‍മ്മനി അമേരിക്കയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഫ്രാന്‍സും രാജ്യത്തെ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെ 35 രാജ്യങ്ങളിലെ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ സ്നോഡന് നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് സ്നോഡന് അമേരിക്കയില്‍ നിന്ന് ഭീഷണി ഉണ്ടാകുകയും അതുമൂലം രാജ്യം വിടേണ്ടിയും വന്നു. നിലവില്‍ സ്നോഡന് റഷ്യ തത്കാലിക അഭയം നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: