ചെന്നൈ: മുഖ്യമന്ത്രി ജയലളിതക്കും സര്‍ക്കാരിനുമെതിരെ പാര്‍ട്ടി ഔദ്യോഗിക ചിഹ്നം ദുരുപയോഗം ചെയ്യുന്നതിന് ഇലക്ഷന് കമ്മീഷനു ഡിഎംകെ പരാതി നല്കി.
ജയലളിതയുടെ പാര്‍ട്ടിയായ എഡിഎംകെയുടെ ചിഹ്നമായ ‘രണ്ടില’ സര്‍ക്കാര്‍ പുതുതായി നിരത്തിലിറക്കിയ ട്രാന്‍സ്പോര്‍ട്ട് ബസ്സുകളില്‍ പതിപ്പിച്ചതിനെതിരെയാണ് കരുണാനിധിയുടെ പാര്‍ട്ടി പരാതി നല്‍കിയത്.
ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് പാര്‍ട്ടി ചിഹ്നങ്ങള്‍ പ്രചരിപ്പിച്ചുവെന്ന നിയമലംഘനം ഉയര്‍ത്തിക്കാട്ടിയാണ് നിയമനടപടിക്ക് ഡിഎംകെ ഒരുങ്ങുന്നത്.
സംസ്ഥാന ഗതാഗതമന്ത്രി സെന്തില്‍ ബാലാജി, ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണന്, മാനേജിങ് ഡയറക്ടര്‍ തുടങ്ങിയവര്‍ക്കും ഡിഎംകെ പരാതി നല്കി. കഴിഞ്ഞ ഒക്ടോബര്‍ 23 ന് തമിഴ്നാട് സര്‍ക്കാര്‍ 50 മിനി ബസ്സുകളും 610 ബസ്സുകളും പുതുതായി നിരത്തിലിറക്കി.
ബസ്സുകള്‍ക്ക് രണ്ടിലയോട് സാമ്യമുള്ള പച്ചനിറം നല്‍കിയതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്.കരുണാനിധിയുടെ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറങ്ങിയ ബസ്സുകള്‍ക്ക് ഡിഎംകെയുടെ ചിഹ്നമായ ഉദയസൂര്യന്റെ നിറമായ മഞ്ഞയാണ് ഉപയോഗിച്ചിരുന്നതെന്ന ആക്ഷേപം അന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: