കൊച്ചി: അശോക് ലെയ്ലാന്ഡിന്റെ ഇന്റര്‍ മീഡിയേറ്റ് കൊമേഴ്സ്യല്‍ വാഹനമായ ബോസ്സ് കേരള വിപണിയില്‍ അവതരിപ്പിച്ചു. ട്രക്കിന്റെ കരുത്തും ദൃഡതയും കാറിന്റെ സുഖസൗകര്യങ്ങളും ഒന്നിക്കുന്നതാണ് ബോസ്സ് എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.എല്‍ ഇ,എല്‍ എക്സ് വേരിയന്റുകളില്‍ ലഭ്യമാണ്.
ആധുനികവും കാര്യക്ഷമതയും കരുത്തുറ്റതുമായ ചേസിസ് ലൈനില്‍ നിര്‍മ്മിച്ച അതിനൂതനസാങ്കേതിക തികവുള്ള ക്യാമ്പ് ലൈനില്‍ റോബോട്ടിക് പ്രോസസാണ് ഉപയോഗിച്ചിരിക്കുന്നതെന്നും സമാനതകള്‍ ഇല്ലാത്ത സുഖസൗകര്യ ഘടകങ്ങള്‍,വിശ്യാസ്യത,ഈട് ഇവയെല്ലാം ബോസ്സിന്റെ സവിശേഷതകളാണെന്നും അശോക് ലെയ്ലാന്‍ഡ് ട്രക്സ് തലവന്‍ രാജീവ് സഹാരിയ പറഞ്ഞു.
യൂറോപ്യന്‍-ഡിസൈന്‍ ക്യാമ്പ് , തദ്ദേശീയ ലൈന്‍ എന്നിവയോട് കൂടിയ ബോസ്സിന് 40,000 കി.മീ സര്‍വീസ് ഇന്റര്‍വെല്‍,ഹൈഡ്രോളിക് പവര്‍ സ്റ്റിയറിങ് സംവിധാനം,13.3 മീറ്റര്‍ ടേണിങ്ങ് റേഡിയസ്, ക്യാമ്പിന് മൂന്നു വര്‍ഷം ആന്റി- പെര്‍ഫോറേഷന്‍ വാറന്റി , പിന്‍ഭാഗത്തെ എല്‍ഇഡി ലൈറ്റിന് അഞ്ചു വര്‍ഷ റീപ്ലെയ്സ്മെന്റ് വാറന്റി എന്നിവ ലഭ്യമാണ്.
ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് എല്‍എക്സിന്റെ പ്രത്യേകത. 130 എച്ച് പി കോമണ്‍ റെയ്ല് എഞ്ചിനോട് കൂടിയ എല്‍എക്സില്‍ ഫാക്ടറി- ഫിറ്റഡ് – എയര്‍ കണ്ടീഷനിങ്ങും ഉണ്ട്. പൂജ്യം കിലോ മീറ്റര്‍ റീഡിങ്ങിലാണ് കമ്പനി വാഹനങ്ങള്‍ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: