കൊച്ചി: ബാംഗ്ലൂരിലെ ഐ എഫ് ഐ എം ബിസിനസ് സ്കൂളില്‍ 2014 പി ജി ഡി എം പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശനം ആരംഭിച്ചു. ഔട്ട്ലുക്ക് നടത്തിയ സര്‍വേയില്‍ 2011ലും 2012ലും ഒന്നാം റാങ്ക് നേടിയ പ്രൈവറ്റ് ബിസിനസ് സ്കൂളാണ് ഐ എഫ് ഐ എം. പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ്, ഇന്റര്‍ നാഷണല്‍ ബിസിനസ്, ഫിനാന്‍സ് എന്നീ വിഷയങ്ങളിലാണ് ദ്വിവത്സര ഫുള്‍ടൈം കോഴ്സുകള്‍.
പ്രസ്തുത മൂന്ന് പ്രോഗ്രാമുകളും ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ (എഐസിറ്റിഇ) മാനവവിഭവശേഷി മന്ത്രാലയം (ഭാരത സര്‍ക്കാര്‍) എന്നിവയുടെ അംഗീകാരം ഉള്ളവയാണ്.
സ്കൂളിന്റെ റാങ്കിംഗ്, കരിക്കുലം, ഫാക്കല്‍റ്റി, പ്ലെയ്സ്മെന്റ്സ്, നേട്ടങ്ങള്‍, ഫീസ് ഘടന തുടങ്ങി എല്ലാ വിവരങ്ങളും www. ifimbschool.com ല്‍ നിന്ന് അറിയാം. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
അക്കാദമിക്, സ്പോര്‍ട്സ്, കലാസാംസ്കാരികമേഖല, എന്നീ രംഗങ്ങളില്‍ മികവുതെളിയിച്ചവര്‍ക്ക് ആകര്‍ഷകമായ സ്കോളര്‍ഷിപ്പ് ലഭിക്കും. അപേക്ഷകള്‍ ബാംഗ്ലൂര്‍ ഇലക്ട്രോണിക്സ് സിറ്റിയിലുള്ള ഐ എഫ് ഐ എം കാമ്പസില്‍ നിന്നും ലഭിക്കും.
www. ifimbschool.com-ല്‍ നിന്നും ഡൗണ്‍ലോഡും ചെയ്യാം. ഫോണ്‍ 9900022493/94 08041432894, e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: