കൊച്ചി: ഇന്ത്യയിലെ പ്രീമിയം വസ്ത്ര നിര്‍മാണ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ അലന്‍സോളി, കളര്‍ലാബ് എന്ന നൂതന ആശയം അവതരിപ്പിച്ചു. അലന്‍സോളി സ്റ്റോറുകളിലുള്ള ഇന്റര്‍ ആക്ടീവ് ടാബ്ലറ്റില്, നിറങ്ങളില്‍ താല്പര്യം ഉള്ളവര്‍ക്ക് പുത്തന്‍ വര്‍ണങ്ങള്‍ രചിക്കാം. 15 ദിവസത്തിനകം അതേ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ അലന്സോളിയില് നിന്നു ലഭിക്കുകയും ചെയ്യും.
ഈ വര്‍ഷം വേനല്‍കാലത്ത് 14 വ്യത്യസ്ത നിറങ്ങളിലുള്ള ഷര്‍ട്ടുകളും ടൗസറുകളുമാണ് അലന്‍സോളി വിപണിയില്‍ ഇറക്കിയത്. ശീതകാലത്ത് വസ്ത്രങ്ങളിലും നിറങ്ങളിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഴി ഒരു കുതിച്ചു ചാട്ടമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അലന്‍സോളി ബ്രാന്‍ഡ് ഹെഡ് സൂരജ് ഭട്ട് പറഞ്ഞു. 25-30 പ്രായ പരിധിയിലുള്ള യുവാക്കളെയാണ് അലന്‍സോളി ലക്ഷ്യമിടുന്നത്.
1995 ലാണ് കമ്പനി ഫ്രൈഡേ ഡ്രസ്സിംഗ് അവതരിപ്പിച്ചത്. നാലു വര്‍ഷത്തിനു ശേഷം യെല്ലോ ഷര്‍ട്ട് വിപണിയില്‍ എത്തിച്ചു. നിറത്തിന്റെയും പുതുമയുടെയും പര്യായമായി അലന്‍സോളി ഇന്ന് മാറി.
കഴിഞ്ഞ നാലു വര്‍ഷമായി കമ്പനി 37 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങളാണ് അലന്‍സോളിയുടെ 25 ശതമാനം വരുമാനത്തിനും ആധാരം. 158 സ്റ്റോറുകളാണ് അലന്സോളിക്കുള്ളത്. അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇത് 200 ആയി ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: