ധാക്കാ: ബംഗ്ലാദേശില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ മരണസംഖ്യ 14 ആയി ഉയര്‍ന്നു. ഇന്ന് നടന്ന സംഘര്‍ഷത്തില്‍ തെക്ക് കിഴക്കന്‍ മേഖലയിലേയും ഉത്തരമേഖലയിലുമുളള രണ്ട് പേര് കൂടി മരിച്ചതോടെയാണ് മരണ നിരക്ക് ഉയര്‍ന്നത്.
പ്രധാനമന്ത്രി രാജി വയ്ക്കണമെന്നും താല്‍ക്കാലിക നിയന്ത്രണമുള്ള സര്‍ക്കാരിന്റെ കീഴില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടാണ് രാജ്യമൊട്ടാകെ വെള്ളിയാഴ്ച്ച മുതല്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത്.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ബിഎന്‍പി നേതാവ് ഖലീദ സിയ്യയും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് പുതിയ സംഘര്ഷങ്ങളുണ്ടായിരിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പിന് മേല്‍ പ്രതിസന്ധി ശ്രിഷ്ടിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) പ്രവര്‍ത്തകര്‍ രാമഭദ്ര ബസാറിലെ അവാമി ലീഗ് പ്രവര്‍ത്തകനെ കൊല ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: