റിയാദ്: സ്ത്രീകള്‍ വാഹനമോടിക്കരുതെന്ന സൗദിയിലെ പരമ്പരാഗത നിയമം ലംഘിച്ച കുറ്റത്തിന് 16 സൗദി സ്ത്രീകള്‍ക്ക് പിഴ. സൗദിയിലെ പരമ്പരാഗത നിയമത്തെ എതിര്‍ത്തുകൊണ്ടാണ് സൗദി സ്ത്രീകള്‍ വാഹനമോടിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച സര്‍ക്കാര്‍ ഓണ്‍ലൈന്‍ മുഖേന സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരെ പ്രചാരണം നടത്തിയിരുന്നു.
റിയാദിലൂടെ വാഹനമോടിച്ച ആറ് സ്ത്രീകളെ സൗദി പോലീസ് തടഞ്ഞ് 300 റിയാല്‍ പിഴ ചുമത്തിയതായി ഡെപ്യൂട്ടി പോലീസ് വക്താവ് കൊളോണിയല്‍ ഫവാസ് അല്‍ മിമന് അറിയിച്ചു. ജിദാഹിലെ റെഡ്സീസിറ്റിയില് രണ്ട് വനിതകളില്‍ നിന്നും വാഹനമോടിച്ചതിന് പിഴയീടാക്കി. സൗദിയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ ആറ് സൗദി സ്ത്രീകള്‍ക്കും വാഹനമോടിച്ചതിന്റെ പേരില്‍ പിഴയീടാക്കി. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിശോധനയില്‍ നിരവധി പേര്‍ക്ക് പിഴ ചുമത്തിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയ വഴി നിയമത്തെ എതിര്‍ത്തുകൊണ്ട് പോസ്റ്റുകള്‍ വന്‍ തോതില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വന്‍ മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നത്.
ആയിരകണക്കിന് സൗദി സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴിയുള്ള പ്രചാരണത്തില്‍ പങ്കെടുത്തത്. സ്വന്തമായി വാഹനം ഓടിക്കുന്ന ഫോട്ടോകളും വീഡിയോകളും ട്വിറ്റര്‍ പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്ത് ഷെയര്‍ ചെയ്യുകയാണ്. എല്ലാ സ്ത്രീകളും ഭരണകൂടത്തിനെതിരെ കാര്‍ ഓടിച്ച് പ്രതിഷേധിക്കണമെന്ന് പോസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ആരെങ്കിലും രാജ്യത്തിന്റെ നിയമത്തിനെതിരെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സൗദി മന്ത്രാലയം അറിയിച്ചിരുന്നു. കൂടാതെ ഡ്രൈവ് ചെയ്യരുതെന്നും നിയമലംഘനത്തിന്റെ പരിണിത ഫലത്തെകുറിച്ചും രാജ്യത്തെ ആഭ്യന്തര മന്ത്രി ഫോണില്‍ വിളിച്ച് ഓരോരുത്തരേയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഇതുകൊണ്ട് തന്നെയാണ് കാറുമായി സ്ത്രീകള്‍ പ്രതീക്ഷിച്ചതുപോലെ റോഡില്‍ ഇറങ്ങാന്‍ മടിച്ചുതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: