കൊച്ചി: സര്‍ക്കാര്‍ നടപടികള്ക് സവാള വിലയില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞില്ല.തിരുവനന്തപുരത്തു സവാളയ്ക്ക് കിലോഗ്രാമിനു 70 – 85 രൂപ വരെയും ചെറിയ ഉള്ളിക്ക് 72 – 80 രൂപ വരെയുമാണു വില. കഴിഞ്ഞ ആഴ്ചയുമായി താരതമ്യപ്പെടുത്തിയാല്‍ 10 മുതല്‍ 15 വരെയാണു വര്‍ധന.
സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. ഉള്ളി-സവാള വില ഓണക്കാലത്തിനു ശേഷമുള്ള വന്‍ വിലക്കയറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. കോഴിക്കോട്ട് പുണെ ഇനം സവാളയുടെ വില കൂടി. ചില്ലറവില കിലോഗ്രാമിന് മൂന്നു രൂപ വര്‍ധിച്ച് 75 രൂപയായി. റോസ് ഇനം സവാളയ്ക്ക് 60-62 രൂപയും ചെറിയഉള്ളിക്ക് 74 രൂപയുമാണ് വില. കൊച്ചിയില്‍ സവാളയുടെ മൊത്ത വില 70 രൂപയാണ്. ഒരാഴ്ച്ചക്കുള്ളില്‍ എട്ടു രൂപയുടെ വര്‍ധന.
തമിഴ്നാട്ടില്‍ നിന്നുള്ള വരവിനു കാര്യമായ കുറവ് ഉണ്ടായിട്ടില്ല. എന്നാല്‍ ഗുണനിലവാരം കുറവാണെന്നാരോപിച്ച് വ്യാപാരികള്‍ ഉല്‍പ്പന്നം വാങ്ങാന്‍ കൂട്ടാക്കുന്നില്ല.
സവാളയുടെയും ഉള്ളിയുടെയും ഗുണനിലവാരത്തിനനുസരിച്ചു വിലയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന് വ്യാപാരികള്‍.
കര്‍ണാടക, പുണെ, ബാംഗ്ലൂര്‍, നാസിക് എന്നിവിടങ്ങളില്‍ നിന്നാണു കൂടുതല്‍ സവാളയും ഉള്ളിയും സംസ്ഥാനത്തെത്തുന്നത്. വടക്കേ ഇന്ത്യയിലെ കൃഷിനാശവും വെള്ളപ്പൊക്കവും വരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതാണു വിലവര്‍ധനയ്ക്കു പ്രധാന കാരണമായി പറയുന്നത്. വരവ് വര്‍ധിച്ചില്ലെങ്കില്‍ വില ഇനിയും ഉയര്‍ന്ന് നൂറു രൂപ കടക്കുമെന്നുംവ്യാപാരികള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: