ശ്രീനഗര്‍: അതിര്‍ത്തിയില്‍ പുതിയതായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നതിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും കാശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമായെന്ന് പ്രതീക്ഷിക്കുന്നതായും കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
പന്ത്രണ്ട് ദിവസത്തിനൊടുവിലാണ് അതിര്‍ത്തി ശാന്തമാകുന്നതും ജനങ്ങള്‍ ഭയമില്ലാതെ വീട്ടില്‍ കഴിയുന്നതും ഒമര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ഈ വര്‍ഷം 130 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് നടന്നിരിക്കുന്നത്.
ഒക്ടോബര്‍ 14ന് ശേഷം നടന്ന ലംഘനത്തില്‍ രണ്ട് ജവാന്മാര് മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിവയ്പ്പുകള്‍ ഏറ്റവുമധികം നടന്ന ആര് എസ് പുരയില്‍ ഒമര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: