കാഞ്ഞങ്ങാട്: ഇന്ന് തുലാമാസം പത്ത് പത്താമുദയം കാര്‍ഷിക വിളവെടുപ്പ് പ്രധാനമായും നെല്‍കൃഷി വിളവെടുപ്പ് കഴിഞ്ഞ് എല്ലാ ക്ഷേത്രങ്ങളിലും കാവുകളിലും തറവുടുകളിലും ഇന്ന് വിശേഷ പൂജകള്‍ നടക്കുന്നതോടെ കോലത്തുനാട്ടിലും തുളുനാടിലും ഉത്സവങ്ങള്‍ക്കും കളിയാട്ടങ്ങള്‍ക്കും തുടക്കമാവും. നീലേശ്വരം തെരുവ് അഞ്ഞൂറ്റമ്പലം വീരാര്‍ക്കാവ് ക്ഷേത്രത്തില്‍ കളിയാട്ട ഉത്സവങ്ങള്‍ ആരംഭിക്കുന്നതോടെയാണ് വടക്കന്‍ കേരളത്തില്‍ ഔദ്യോഗികമായി ക്ഷേത്രാഘോഷങ്ങള്‍ ആരംഭിക്കുക. നീലേശ്വരത്തെ തന്നെ മന്നംപുറത്ത് കാവ് ഭഗവതി കാവിലും മഡിയന്‍ ക്ഷേത്രത്തിലും ഇടവപ്പാതിക്ക് ശേഷം നടക്കുന്ന കലശോത്സവത്തോടെയാണ് മലബാറിലെ ക്ഷേത്രോത്സവങ്ങള്‍ക്കും സമാപനമാവുക. മഴക്കാലത്ത് ദാരിദ്രമകറ്റാന്‍ വീടുകളിലെത്തുന്ന കര്‍ക്കടക തെയ്യങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നില്ല. പുല്ലൂറ്: പത്താമുദയം ഇന്ന് ആഘോഷിക്കുന്നു. പുല്ലൂറ് ഒയക്കട ഗുളികന് ദേവസ്ഥാനത്ത് ഗുളികന് തെയ്യവും കാലിച്ചാന്മരത്തില് കാലിച്ചാന്‍ ദൈവത്തിന് സമര്‍പ്പണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: