കൊച്ചി: കലാരംഗത്ത് ലോകത്തിലെ ഏറ്റവും ശക്തരായ 100 പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് കലാകാരിയല്ലാത്ത ഒരു അറബ് സുന്ദരി്. 30കാരിയായ ശൈഖ അല്‍ മയാസ ബിന്ത് ഹമദ് ബിന്‍ ഖലീഫാ അല്‍താനി. ‘ആര്‍ട്ട്റിവ്യൂ’ മാസിക പുറത്തുവിട്ട കലാലോകത്തെ ഏറ്റവും ശക്തരായ 100 പേരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് മയാസ.
ഖത്തര്‍ മ്യൂസിയംസ് അതോറിറ്റിയുടെ അധ്യക്ഷ സ്ഥാനമാണ് ഇവര്‍ക്ക് ഈ നേട്ടം നേടിക്കൊടുത്തത്. അമേരിക്കയിലെ ഡ്യൂക്ക് സര്‍വകലാശാലയില്‍ നിന്ന് രാഷ്ട്രീയ മീമാംസയിലും സാഹിത്യത്തിലും ബിരുദം നേടിയിട്ടുള്ള മയാസ പാരീസ് സര്‍വകലാശാലയിലും പഠിച്ചിട്ടുണ്ട്.
ഖത്തര്‍ രാജകുടുംബാംഗമായ മയാസ്സയെ ഇക്കണോമിസ്റ്റ് മാസിക ‘ഖത്തറിന്റെ പൈതൃക റാണി’യെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ ഭരണാധികാരിയായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനിയുടെ മകളും ഇപ്പോഴത്തെ ഭരണാധികാരിയായ ശൈഖ് തമിം ബിന്‍ ഹമദ് അല്‍താനിയുടെ സഹോദരിയുമാണ്.
ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിന്റെ 30 മടങ്ങു വലിപ്പമുണ്ട് ഖത്തര്‍ മ്യൂസിയംസ് അതോറിറ്റിക്ക്. ലോകത്തിലെ പ്രശസ്തമായ ചിത്രങ്ങളും ശില്പങ്ങളും മറ്റു കലാരൂപങ്ങളുമൊക്കെ വന്‍തോതില്‍ വാങ്ങിക്കൂട്ടുകയാണ് ഇവര്‍ . പ്രതിവര്‍ഷം 100 കോടി ഡോളറാണ് ഖത്തര്‍ മ്യൂസിയംസ് അതോറിറ്റി ഇതിനായി ചെലവഴിക്കുന്നത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ദേശീയ മ്യൂസിയം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ എന്നിവ വികസിപ്പിച്ചിട്ടുണ്ട് .
ഇതുവഴി ഗള്‍ഫ് മേഖലയുടെ സാംസ്കാരിക തലസ്ഥാനമായി ഖത്തറിനെ മാറ്റയിരിക്കുകയാണ് മയാസ. 2006ലാണ് അവര്‍ ഖത്തര്‍ മ്യൂസിയംസ് അതോറിറ്റിയുടെ തലപ്പത്തെത്തുന്നത്. പഠനകാലത്ത് റീച്ച് ഔട്ട് ടു ഏഷ്യ എന്ന പേരില്‍ എന്‍ജിഒയ്ക്ക് രൂപം നല്കി.
ഒട്ടേറെ ജീവനകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംഘടന നേതൃത്വം നല്‍കിയിട്ടുണ്ട്. ഖത്തര്‍ മ്യൂസിയംസ് അതോറിറ്റിക്ക് പുറമെ ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റേയും അധ്യക്ഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: