കട്ടക്ക്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ഏകദിന മത്സരവും മഴകാരണം ഉപേക്ഷിച്ചു. രാവിലെ പതിനൊന്ന് മണിക്ക് പിച്ച് പരിശോധിച്ച മാച്ച് റഫറി മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. റാഞ്ചിയില്‍ നടന്ന നാലാം ഏകദിനവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഏഴ് മത്സരങ്ങളുള്ള പരമ്പരയില്‍ ഓസീസ് 2-1ന് മുന്നിലാണ്.
ഇന്ന് കളി ഉപേക്ഷിച്ചതോടെ പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യക്ക് അവസാന രണ്ട് ഏകദിനങ്ങളും ജയിച്ചേ മതിയാവൂ. ആദ്യ മത്സരത്തിലും മൂന്നാം മത്സരത്തിലും പരാജയപ്പെട്ട ടീം ഇന്ത്യ രണ്ടാം ഏകദിനത്തില്‍ മാത്രമാണ് വിജയിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേയാണ് മഴയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: