കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ബ്രാന്‍ഡിംഗ് എക്സിക്യൂട്ടീവ് ഡയറക്ടറായി ശ്രീകാന്ത് എസ്. ബപട് മുംബൈയില്‍ ചുമതലയേറ്റു.
മുംബൈ ഐഐടിയില്‍ നിന്നു സിവില്‍ എന്‍ജിനീയറിംഗ് ബിരുദവും അഹമ്മദാബാദ് ഐഐഎമ്മില്‍ നിന്നു മാനേജ്മെന്റില്‍ സ്പെഷലൈസേഷനും നേടിയ അദ്ദേഹത്തിന് ഇന്ത്യന്‍ ഓയിലുമായി മൂന്നു ദശാബ്ദം നീണ്ട ബന്ധമാണുള്ളത്.
റീട്ടെയില്‍ സെയില്‍സ്, ബള്‍ക്ക് കണ്‍സ്യൂമര്‍ സെയില്‍സ്, എന്‍ജിനീയറിംഗ്, സപ്ലൈസ്, എല്‍പിജി ഓപറേഷന്‍സ്, ഹുമണ്‍ റിസോഴ്സസ് തുടങ്ങി ഒട്ടേറെ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. മികച്ച ടെക്നോക്രാറ്റും ഭരണാധികാരിയുമായ അദ്ദേഹം സമകാലീന കലകളിലും സാഹിത്യത്തിലും സംഗീതത്തിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: