മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ഏകീകൃത ടെലികോം ലൈസന്‍സ് ലഭിച്ചു. രാജ്യത്തെ മുഴുവന്‍ ടെലികോം സര്‍ക്കിളുകളിലും 4ജി ബ്രോഡ്ബാന്‍ഡ് സേവനം ലഭ്യമാക്കാന്‍ അനുമതിയുള്ള കമ്പനിക്ക് ഇതോടെ സാധാരണ മൊബെയില്‍ ഫോണ്‍ സേവനവും ലഭ്യമാക്കാന്‍ ഇതു വഴിവെയ്ക്കും.
വോയ്സ് ടെലിഫോണിയും 4ജി സേവനവും ഒരുമിച്ച് അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഏകീകൃത ലൈസന്‍സ് കരാറില്‍ സര്‍ക്കാരുമായി റിലയന്‍സ് ജിയോ ഒപ്പുവെച്ചു. 1,673 കോടി രൂപ ഒറ്റത്തവണ ഫീസായി നല്‍കിയാണ് റിലയന്‍സ് ജിയോ ഏകീകൃത ലൈസന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ കമ്പനി ടെലികോം സേവനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംടിസി (സിസ്റ്റമ ശ്യാം ടെലി), ഐഡിയ സെല്ലുലാര്‍ എന്നിവയ്ക്കും കഴിഞ്ഞയാഴ്ചകളില്‍ ഏകീകൃത ലൈസന്‍സ് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: