ടൂണിസ്: ടൂണീഷ്യ ഭരണമാറ്റത്തിനു തയാറെടുക്കുന്നു. ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ഭരണമാറ്റത്തിനു തയാറെന്നു സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു.
2011 ല്‍ പ്രസിഡന്റ് സൈന്‍ അല്‍ അബിദീന് ബെന്‍ അലിയെ പുറത്താക്കിയാണു അല്‍ അഹദ് അധികാരത്തിലെത്തിയത്.
എന്നാല്‍ ടുനീഷ്യയുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചു പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചു.
ഇതു പിന്നീട് രാജ്യവ്യാപകമായി മാറി. പതിനായിരക്കണക്കിനു പേര് അണി നിരന്ന പ്രതിഷേധ പ്രകടനങ്ങള്‍ രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ അരങ്ങേറി.
പ്രതിഷേധത്തിനിടെ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് ഏഴു സൈനികര്‍ കൊല്ലപ്പെട്ടു. ഇതോടെയാണു അധികാര കൈമാറ്റത്തിനു സര്‍ക്കാര്‍ തയാറായത്.
രാജ്യത്തു പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ വിദഗ്ധരെ ഉള്‍പ്പെടുത്തി താത്കാലിക സര്‍ക്കാര്‍ രൂപീകരിക്കാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: