ഹൈദരാബാദ്: നാലു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തി പ്രാപിച്ചതാണ് കനത്ത മഴയ്ക്ക് ഇടയാക്കിയത്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
തീര ആന്ധ്രയിലും രായലസീമയിലുമാണ് മഴ കനത്ത നാശം വിതച്ചത്. മഴയില്‍ നൂറോളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. ആയിരത്തോളം പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇതുവരെ പത്തു പേരാണ് മഴയില്‍ മരിച്ചത്. മരങ്ങള്‍ കടപുഴകി വീണും മറ്റും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
ഗുണ്ടൂരില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കൃഷ്ണ നദി കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴ പെയ്ത് ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് തീരആന്ധ്രയില് തീവണ്ടി ഗതാഗതം മുടങ്ങിയിട്ടുണ്ട്. ബസ് സര്‍വീസുകളെയും മഴ സാരമായി ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: