ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളി കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന് ദല്‍ഹി പട്യാല ഹൗസ് കോടതി. കുറ്റപത്രം ഈ മാസം 31നകം നല്‍കണമെന്ന് കോടതി ദല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം18ന് വീണ്ടും പരിഗണിക്കും.
കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടിക്കൊണ്ടുപോയാല്‍ കേസ് അനന്തമായി നീളുന്നതിന് കാരണമാകും. കുറ്റപത്രത്തോടൊപ്പം മറ്റ് തെളിവുകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇതിന് ശേഷമേ ശ്രീശാന്ത് അടക്കമുള്ള കളിക്കാരുടെ ജാമ്യം റദ്ദാക്കുന്ന കാര്യത്തില്‍ വാദം ആരംഭിക്കുകയുള്ളൂ. ഇന്ന് കോടതിയില്‍ ശ്രീശാന്ത് ഉള്‍പ്പടെ 22 പേരും ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: