ന്യൂദല്‍ഹി: കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് പ്രശസ്ത വ്യവസായ സംഘടനയായ അസോഷം പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്ത് അയച്ചു.
വ്യവസായ പ്രമുഖര്‍ക്കെതിരെ കല്‍ക്കരി കേസില്‍ കൈകൊണ്ടിരിക്കുന്ന വസ്തു വിരുദ്ധമായ കേസ് അവസാനിപ്പിക്കണമെന്നതാണ് കത്തിലെ അസോഷത്തിന്റെ ആവശ്യം.
കല്‍ക്കരി അഴിമതി പോലുള്ള സംഭവങ്ങള്‍ തീരുമാനമെടുക്കുന്നതില്‍ കോട്ടം വരുത്തുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സിബിഐ കൂടുതല്‍ വ്യവസായികളെ ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പല വ്യവസായ സംരംഭങ്ങളുടെ വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടാന്‍ ഇടയാക്കുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അസോഷം പറയുന്നു.
ഇത്തരം സംശയങ്ങള്‍ വ്യവസായികള്ക്കതിരെ നീങ്ങുന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടെന്നും ഇത് പല തീരുമാനം കൈകൊള്ളുന്നതിലും തടസം സൃഷ്ടിക്കുന്നെന്നും കത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ അഴിമതി സംബന്ധിച്ച് വ്യവസായ പ്രമുഖന് കുമാരമംഗലം ബിര്‍ളയ്ക്കെതിരെയും കല്‍ക്കരി മുന്‍ സെക്രട്ടറി പിസി പരേഖിനെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വ്യവസായ സ്ഥാപനാമായ ഹിന്ഡാല്ക്കോയ്ക്കെതിരെയും കേസെടുത്തിരുന്നു. 2005ലാണ് കല്‍ക്കരി അഴിമതി നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: