സാമ്പത്തിക ശാസ്ത്ര നൊബേല്‍ മൂന്ന് അമേരിക്കക്കാര്‍ക്ക്
സ്റ്റോക്ഖോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക്. ചിക്കഗോ സര്‍വകലാ ശാലയിലെ യൂജിന്‍ ഫാമ, പീറ്റര്‍ ഹന്സന്, യേല്‍ സര്‍വകലാശാലയിലെ റോബര്‍ട്ട് ഷില്ലര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. ഓഹരി വിപണിയിലും ഊഹക്കച്ചവട രംഗത്തും സംഭവിക്കാനിടയുള്ള ഉയര്‍ച്ച താഴ്ചകളെ മൂന്നു വര്‍ഷം മുന്‍പ് തന്നെ കൃത്യമായി പ്രവചിക്കാനുള്ള സാമ്പത്തിക ശാസ്ത്രരംഗത്തെ വൈദഗ്ദ്ധ്യമാണ് ഇവരെ പുരസ്കാരത്തിന് അര്‍ഹരാക്കിയതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി പറഞ്ഞു.
ശാസ്ത്ര-സാഹിത്യ നൊബേല്‍ പുരസ്കാരങ്ങള്‍ പോലെ ആധികാരികമല്ല സമ്പദ്ശാസ്ത്രരംഗത്തെ നൊബേല്‍ പുരസ്കാരം. 1968ല്‍ സ്വീഡന് സെന്‍ട്രല്‍ ബാങ്കാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്.1999ന് ശേഷം ഇതാദ്യമായാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ഈ പുരസ്കാരം നേടുന്നത്. അവിശ്വസനീയം എന്നാണ് റോബര്‍ട്ട് ഷില്ലര്‍ പ്രതികരിച്ചത്.അമേരിക്കന്‍ സമ്പത്ത് വ്യവസ്ഥ അടുത്തകാലത്ത് നേരിട്ട പ്രതിസന്ധികള്‍ ഇവര്‍ നേരത്തെ പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: