പാലക്കാട്: ഇന്ത്യന്‍ സംസ്കാരം മനസ്സില്‍ സൂക്ഷിച്ച റഷ്യന്‍ യുവതി പാലക്കാട്ടെ ക്ഷേത്രത്തില്‍ മംഗല്യവതിയായി.
റഷ്യന്‍ യുവതിയായ ജുനെയിലാണ് ഇന്നലെ രാവിലെ 10നും 10.30നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ മംഗല്യവതിയായത്. നെന്മാറ അടിപെരണ്ട കയറാടി പയ്യാങ്കോട് രവിയുടെ മകന് രാഹുലാണ് വരന്.
നാലുവര്‍ഷത്തോളമായി റഷ്യയിലെ ആയുര്‍വേദ ആശുപത്രിയില്‍ നഴ്സായി ജോലി നോക്കിവരികയാണ് രാഹുല്‍.
ഇവിടെത്തെത്തന്നെ ബ്യൂട്ടീഷനാണ് ജുനെയില്. ഒരേ കെട്ടിട സമുച്ചയത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരുവര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്.
വീട്ടുകാര്‍ക്ക് വിവാഹത്തിന് എതിര്‍പ്പൊന്നും ഇല്ലെന്ന് അറിയിച്ചതോടെ ഇവര്‍ വിവാഹിതരാവാന്‍ തയ്യാറാവുകയായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തോട് ഇഷ്ടമുള്ളതുകൊണ്ടാണ് കേരളത്തില്‍വെച്ച് വിവാഹത്തിന് തയ്യാറായതെന്ന് ജുനെയില് പറഞ്ഞു.
ജുനെയിലിന്റെ മാതാവ് ലാലയും റഷ്യയില്‍ ബ്യൂട്ടിഷനാണ്. അനുജത്തി സിതാനാവട്ടെ ഇവിടെ ഫിസിയോ തെറാപ്പിസ്റ്റാണ്. ഇരുവരും വിവാഹത്തിന് സംബന്ധിക്കുകയും ചെയ്തു.
രാഹുലിന്റെ മാതാവ് ലീലയും ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: