കൊച്ചി: രാജ്യത്തിന്റെ ശ്രദ്ധ ഇനി നാളെ മുതല്‍ കൊച്ചിയില്‍ ആരംഭിക്കുന്ന ആര്‍എസ്എസ് ഉന്നതതലയോഗത്തിലേക്ക്. കേരളത്തില്‍ ആദ്യമായി നടക്കുന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡലിന് എളമക്കരയിലെ ആര്‍എസ്എസ് സംസ്ഥാന ആസ്ഥാനമായ മാധവനിവാസിന് സമീപമുള്ള ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉള്‍പ്പെടെ ആര്‍എസ്എസിന്റെ മുഴുവന്‍ ദേശീയ ഭാരവാഹികളും എത്തിക്കഴിഞ്ഞു. നാളെ രാവിലെ ഔപചാരിക ഉദ്ഘാടനം നടക്കുന്നതോടെ മൂന്ന് ദിവസം നീളുന്ന സജീവമായ ചര്‍ച്ചകളും വിശകലനങ്ങളും ആര്എസ്എസിന്റെയൂം പരിവാര്‍ പ്രസ്ഥാനങ്ങളുടെയും വരും വര്‍ഷത്തെ പ്രവര്‍ത്തന ആസൂത്രണവും നടക്കും. രാജ്യം നേരിടുന്ന സങ്കീര്‍ണ വിഷയങ്ങളില്‍ ആര്‍എസ്എസിന്റെ നിര്‍ണായക നിലപാടുകള്‍ക്ക് കാതോര്‍ക്കാന്‍ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയും കൊച്ചിയിലേക്ക് തിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: