ലണ്ടന്‍: കൊല്ലപ്പെട്ട് 16 വര്‍ഷം കഴിഞ്ഞിട്ടും ഡയാന രാജകുമാരിയുടെ വാര്‍ത്ത ഇപ്പോഴും ലോകമാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാകാന്‍ കാരണം അവരുടെ കാറപകടത്തിന്റെ ചുരുള്‍ അഴിയാത്തത് തന്നെയാണ്. കാറപകടത്തിനു പിന്നില്‍ ഡയാന സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറും ബ്രിട്ടീഷ് ചാരസംഘടനയായ എംഐ സിക്സുമാണെന്ന് അലന് പവല്‍ എന്ന ബ്രിട്ടീഷ് എഴുത്തുകാരന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
സംഭവ ദിവസം ഡയാനയും കാമുകന് ദോദിയും സഞ്ചരിച്ചിരുന്ന കാര്‍, ഡ്രൈവറായ പോള്‍ ഹെന്റിയെ സ്വാധീനിച്ച് പാരീസിലെ പോണ്ഡി അല്‍മ തുരങ്കത്തിലേക്ക് എത്തിക്കുകയായിരുന്നെന്ന് പുസ്തകം പറയുന്നു. പക്ഷേ ഈ യാത്ര അപകടത്തിലേക്കാണെന്ന് ഡ്രൈവറിനും അറിയില്ലായിരുന്നു. എംഐ സിക്സ് അവിടെ എസ്എഎസ് ഹിറ്റ് സ്ക്വാഡിനെ മനപ്പൂര്‍വ്വമായി അപകടം സൃഷ്ടിക്കാന്‍ കച്ചകെട്ടി നിര്‍ത്തുകയായിരുന്നെന്നും പുസ്തകത്തില്‍ പവല്വ വിശദീകരിക്കുന്നു. എന്നാല്‍ ബ്രിട്ടീഷ് ഫോഴ്സായ എസ്എഎസ് എങ്ങനെയാണ് അപകടം സൃഷ്ടിച്ചതെന്നതിനെപ്പറ്റി പുസ്തകം പരാമര്‍ശിക്കുന്നില്ല. കഴിഞ്ഞ മാസമാണ് ഡയാന സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തിനിടയാകാന് കാരണം എസ്എഎസ് ആണെന്ന് വെളിപ്പെട്ടത്.
1997 ഓഗസ്റ്റ് 31 ന് കാറപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്. ആദ്യ വിവാഹം ചാള്‍സ് രാജകുമാരനുമായിട്ടായിരുന്നെങ്കിലും കുടുംബജീവിതത്തിലെ സ്വരചേര്‍ച്ചയില്ലായ്മയെ തുടര്‍ന്ന് ഡയാന ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത് ഡയാന ഒരു പാക് ഡോക്ടറുമായി പ്രണയത്തിലായിരുന്നു. മുസ്ലീം മതം സ്വീകരിച്ച് പാകിസ്ഥാനില്‍ ജീവിക്കാന്‍ അവര്‍ താല്‍പ്പര്യം കാണിച്ചിരുന്നു. ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ഈ വെളിപ്പെടുത്തലുണ്ടായത്. പാക് ഡോക്ടറിന്റെ കുടുംബത്തിന് ഈ വിവാഹത്തോട് താല്പ്പര്യമില്ലാത്തതിനാല് ആ ബന്ധവും തകര്‍ന്നു. തുടര്‍ന്നാണ് ഈജിപ്തിലെ ധനികനായ ദോദിയുടെ കാമുകിയാകുന്നത്.
‘ദി പ്രിന്‍സസ് ഡയാന കോണ്‍സ്പിറസി’ എന്ന പുസ്തകത്തില്‍ ഡ്രൈവര്‍ക്ക് നേരത്തെ തന്നെ എംഐ സിക്സുമായി ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡ്രൈവര്‍ പോള്‍ ഹെന്റി മദ്യപിച്ചിരുന്നെന്നും അപകടകാരണം ഇതായിരുന്നെന്നും പരാമര്‍ശിക്കുന്നു. ഈ റിപ്പോര്‍ട്ടിനെ പാടെ തള്ളി അലന് സത്യമതല്ലെന്നാണ് പവല്‍ തന്റെ പുസ്തകത്തിലൂടെ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: