കൊച്ചി : സവാളയുടെ വിലക്കയറ്റം ഹോട്ടലുകാരെയും ആശങ്കയിലാക്കുന്നു. വിലക്കയറ്റം തുടര്‍ന്നാല്‍ ഭക്ഷണസാധനങ്ങള്‍ക്കും വിലകൂടുമെന്നാണ് ഹോട്ടലുടമകളുടെ മുന്നറിയിപ്പ്.
ബിരിയാണിയും ഉള്ളിവടയും ഊത്തപ്പവുമൊന്നും ഹോട്ടലുകളിലെ തീന്മേശയില് ഇനി കണ്ടെന്നുവരില്ല. സവാളയുടെ വിലക്കയറ്റമാണ് ഹോട്ടലുകാര്‍ക്കും തിരിച്ചടിയാകുന്നത്. രുചിയെ ബാധിക്കുന്നതിനാല്‍ അളവ് കുറയ്ക്കാനാകില്ല. നിലവിലെ വിലയ്ക്ക് നല്കിയാല് മുതലാവുകയുമില്ല.ഭക്ഷണ സാധനങ്ങള്‍ക്ക് വിലകൂട്ടുകയാണ് ഏക മാര്‍ഗമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. എന്നാല്‍ അതിനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.
പല ഹോട്ടലുകളും ഉള്ളി വിഭവങ്ങളുടെ എണ്ണം ചുരുക്കിയിട്ടുണ്ട്. ഇതിന്റെ പേരില്‍, ഭക്ഷണം കഴിക്കാനെത്തുന്നവരുമായി തര്‍ക്കവും പതിവായിട്ടുണ്ട്.
സവാളയുടെ വില വര്‍ദ്ധനവ് കുടുംബ ബജറ്റ് തളം തെറ്റിക്കുന്നതായി വീട്ടമ്മമാര്‍ പരാതിപെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: