മുംബൈ: വ്യോമയാന മേഖല മാന്ദ്യത്തില്‍ പിടിയിലാണെന്ന വ്യക്തമായ സൂചന നല്‍കിക്കൊണ്ട് ജെറ്റ് എയര്‍വെയ്സ് കഴിഞ്ഞ ്രെതെമാസക്കാലയളവിലെ പ്രവര്‍ത്തനഫലം പുറത്തുവിട്ടു.
ജൂലായ് സപ്തംബര്‍ കാലയളവില്‍ കമ്പനിയുടെ നഷ്ടം എട്ടു മടങ്ങ് വര്‍ധിച്ച് 891 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 99.67 കോടി രൂപ മാത്രമായിരുന്നു നഷ്ടം.
രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ്രെതെമാസ നഷ്ടമാണ് ഇത്. ഇന്ധന വിലയിലെ വര്‍ധനവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് തിരിച്ചടിയായത്.
ചിലയിടങ്ങളില്‍ വിമാനത്താവള നിരക്ക് ഉയര്‍ത്തിയതും നഷ്ടം പെരുകാന്‍ കാരണമായെന്ന് ജെറ്റ് എയര്‍വെയ്സ് സിഇഒ ഗാരി ടോമി പറഞ്ഞു.
വരുമാനം 4,194.7 കോടി രൂപയില്‍ നിന്ന് 1.7 ശതമാനത്തിന്റെ നേരിയ നേട്ടവുമായി 4,267.7 കോടി രൂപയിലെത്തി. അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വെയ്സ് ഈയിടെ ജെറ്റ് എയര്‍വെയ്സില്‍ 24 ശതമാനം ഓഹരി സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: