സിഡ്നി: ഓസ്ട്രേലിയയില്‍ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാനിടയാക്കിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കുന്നതിനായി ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം തകര്‍ന്ന് പൈലറ്റ് മരണമടഞ്ഞു.
സിഡ്നിക്ക് തെക്ക് മാറി ഉള്ളുഡുള്ളയ്ക്കടുത്ത് വെള്ളമൊഴിച്ച് തീ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു 43കാരനായ പൈലറ്റിനപകടമുണ്ടായത്. ഓസ്ട്രേലിയയില്‍ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.
ന്യൂ സൗത്ത് വെയ്ല്‍സ് സംസ്ഥാനത്തു 30 ദിവസത്തേക്കാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നാലു പതിറ്റാണ്ടിനിടെ ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
സിഡ്നിക്കു പടിഞ്ഞാറു ബ്ലൂ മൗണ്ടന്‍ മേഖലകളിലേക്കു തീ വ്യാപിക്കുകയാണ്. 30,000 ഹെക്റ്റര്‍ പ്രദേശം കത്തിനശിച്ചു കഴിഞ്ഞു. ഇരുനൂറിലധികം വീടുകള്‍ അഗ്നിക്കിരയായി.
നൂറ്റിഇരുപതോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു. നൂറു കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന ചൂടുകാറ്റും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുന്നുണ്ട്.
ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: