ന്യൂദല്‍ഹി: മോശം കാലാവസ്ഥ മൂലം ചില ഉള്ളി തോട്ടങ്ങളില്‍ നാശം ഉണ്ടായിട്ടുണ്ടെങ്കിലും ഉള്ളി ഉത്പാദനത്തില്‍ കുറവൊന്നുമുണ്ടാകില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍. രണ്ടോ മൂന്നോ ആഴ്ച്ച കൊണ്ട് ഉള്ളി വിലയില്‍ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഉള്ളി കൃഷിയിടങ്ങളില്‍ നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം 921.98 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്നും പവാര്‍ അറിയിച്ചു.
ഉള്ളിക്ക് അഭാവമൊന്നും സംഭവിച്ചിട്ടില്ലെന്നും അടുത്ത കുറച്ച് ആഴ്ച്ചകള്‍ കൊണ്ട് തന്നെ ഉള്ളി വില പിടിച്ചു നിര്‍ത്താനാകുമെന്ന് വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയും വ്യക്തമാക്കി.
നേരത്തെ ചില പ്രധാന നഗരങ്ങളില്‍ ഉള്ളി വില കിലോയ്ക്ക് 100 രൂപ വരെ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: