ന്യൂദല്‍ഹി: ഡെങ്കിപ്പനിയെ തുടര്‍ന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് മുന്‍ നായകനും ദല്‍ഹി രഞ്ജി ടീം കളിക്കാരനുമായ ഉന്മുക്ത് ചന്ദ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.
ഇദ്ദേഹത്തിന്റെ നിലയില്‍ ആശങ്കയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കണ്ണില്‍ നിന്നും രക്തം വാര്‍ന്നു വരുന്നുണ്ട്.
ദല്‍ഹിയില്‍ പടര്‍ന്നു പിടിക്കുന്ന ഡെങ്കിയുടെ ഭീകര രൂപമായ ഹെമറാജിക് ഫീവറിന് ഇത്തരം രോഗ ലക്ഷണങ്ങളാണ് കണ്ടു വരുന്നത്.
ചിലര്‍ക്ക് കണ്ണ് ചുവക്കുന്ന രോഗലക്ഷണവും വ്യാപകമാണ്. 100 രോഗികള്‍ അഡ്മിറ്റ് ചെയ്തിട്ടുള്ള റോക്ക് ലാന്‍ഡ് ആശുപത്രിയിലുള്ളവരില്‍ 10 പേര്‍ക്കും ഇതേ പ്രശ്നമാണെന്നാണ് സ്ഥിരീകരണം.
രോഗം മൂര്‍ച്ഛിച്ചാല്‍ കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്ന രോഗമാണിതെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. കണ്ണിലെ രക്ത ധമനികള്‍ പൊട്ടിയാണ് രക്തം ഒഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: