എടപ്പാള്‍: എടപ്പാള്‍ ജംഗ്ഷനില്‍ തൃശൂര്‍ റോഡിലെ ഐവ ടൂറിസ്റ്റ് ഹോമിന്റെ പാര്‍ട്ണര്‍ വെങ്ങിനിക്കര പുത്തന്‍വീട്ടില്‍ മൊയ്തീ (58)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കേസിലെ ഒന്നാം പ്രതി പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ കളംത്തുംപടിക്കല് ഹസ്സന്റെ മകന് സ്വാലിഹ് (29) എടപ്പാള്‍ സ്വദേശി പെരുമ്പറമ്പ് കുന്നത്ത് വളപ്പില്‍ കുഞ്ഞിപ്പയുടെ മകന് അക്ബറലി (36), എടപ്പാള്‍ ഇക്കുരത്ത് വളപ്പില്‍ അബുവിന്റെ മകന് റൗഫ്(38), എടപ്പാള്‍ വെങ്ങിനിക്കര മുണ്ടെങ്കാട്ടില്‍ മൊയ്തീന്റെ മകന് സെയ്ഫുദ്ദീന്‍ (46), പാലക്കാട് കൊല്ലങ്കോട് നെടുമുടിവീട്ടില് ആറുവിന്റെ മകന് സുരേന്ദ്രന് (29) എന്നിവരെയാണ് വളാഞ്ചേരി സി ഐ അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങിനെ. പതിനെട്ടാം തിയ്യതി ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികള്‍ രാവിലെ പതിനൊന്ന് മണിയോടെ എടപ്പാള്‍ ജംഗ്ഷനിലെ പട്ടാമ്പി റോഡിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് മദ്യപിച്ചിരുന്നു. പിന്നീട് രണ്ടാം പ്രതി അക്ബര്‍ അലി, മൂന്നാംപ്രതി റൗഫ്, നാലാംപ്രതിയും ഐവ ടൂറിസ്റ്റ് ഹോമിന്റെ പാര്‍ട്ണറും കൂടിയായ സെയ്ഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് അനാശാസ്യപ്രവര്‍ത്തനത്തിന് മുറി നല്‍കാത്ത ഐവ ടൂറിസ്റ്റ് ഹോമിന്റെ പാര്‍ട്ണറായ മരണമടഞ്ഞ മൊയ്തീനെ കൈകാര്യം ചെയ്യണമെന്ന് ഒന്നാം പ്രതി സ്വാലിഹിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ നാലുപേരും ചേര്‍ന്ന് നാലാംപ്രതിയുടെ കടയില്‍ ജോലിക്കുനില്‍ക്കുന്ന സുരേന്ദ്രനെയും കൂട്ടി കാലടി മാങ്ങാട്ടൂരില്‍ നിന്നും സുരേന്ദ്രന് ഒരു ലക്ഷം രൂപ പലിശക്കുനല്കിയ മുഹമ്മദിന്റെ വീട്ടില്‍ പോയി. അവിടെ ബഹളമുണ്ടാക്കി തിരിച്ചുവരുന്ന വഴി ദേവലോകം ബാറില്‍ നിന്നും മദ്യം വാങ്ങി കഴിച്ച സംഘം രാത്രി എട്ട് മണിയോടെ നാലാം പ്രതിയുടെ ഇന്നോവകാറില്‍ ഐവ ടൂറിസ്റ്റ് ഹോമില്‍ എത്തി. ഒന്നാം പ്രതി സ്വാലിഹ് മറ്റുള്ളവര്‍ക്ക് ലോഡ്ജിന്റെ പാര്‍ട്ണര്‍ മൊയ്തീനെ കാണിച്ചുകൊടുക്കുകയും തുടര്‍ന്ന് സ്വാലിഹ് മൊയ്തീനെ അടിക്കുകയും ചവിട്ടുകയും ചെയ്തു. അക്രമത്തില്‍ പരുക്കേറ്റ മൊയ്തീന് ബന്ധുക്കളെ വിവരമറിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തി ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുറച്ച് കഴിഞ്ഞപ്പോഴേക്കും മൊയ്തീന് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: