കൊച്ചി : ലിമിറ്റഡ് എഡിഷന് ടൊയോട്ട ഫോര്‍ച്യൂണര്‍ ടി ആര് ഡി സപോര്ട്ടിവോ , ടൊയോട്ട കിര്‍ലോസ്ക്കര്‍ മോട്ടോഴ്സ് പുറത്തിറക്കി.
ടൊയോട്ടയുടെ വാഗ്ദാനമായ ഗുണമേന്മ, ഈട്, വിശ്യാസ്യത എന്നിവക്കൊപ്പം, സ്പോര്‍ട്ടി ലുക്കും പുതിയ ഫോര്‍ച്യൂണര്‍ ടി ആര് ഡി സ്പോര്‍ട്ടിവോ നല്കുന്നു. ടൊയോട്ട റേസിങ്ങ് ഡെവലപ്പ്മെന്റ് വികസിപ്പിച്ചെടുത്ത പുതിയ ലിമിറ്റഡ് എഡിഷന് ഫോര്ച്ച്യണറിന്റെ 4:4 എം ടി വേര്യന്റും ല്യമാണ്.
ടൊയോട്ട ഫോര്‍ച്യൂണര്‍ ടി ആര് ഡി സപോര്ട്ടിവോ ലിമിറ്റഡ് എഡിഷന് പ്രത്യേകതകള്‍ ഇവയൊക്കെയാണ്: 1.എയ്റോഡഡൈനാമിക്ക് ഡിസൈനോട് കൂടിയ ഡ്യുവല്‍ ടോണ്‍ ഫ്രണ്ടും റിയര്‍ ബംപര്‍ സ്പോയിലറും. 2.വശങ്ങളിലെ ടി ആര് ഡി മുദ്ര. 3.റിയര്‍ റൂഫ് സ്പോയിലര്‍ 4.ടി ആര് ഡി എംബ്ലമുള്ള റേഡിയേറ്റര്‍ ഗ്രില്‍. 5.പിന്ാഗത്ത് ടി ആര് ഡി സ്പോര്‍ട്ടിവോ എംബ്ലെം. ഈ വര്‍ഷം ഡിസംബറിനുള്ളില്‍ വില്‍പ്പന നടത്താനായി വെറും 400 ലിമിറ്റഡ് എഡിഷന് ഫോര്ച്ച്യണര് മാത്രമേ വിപണിയില്‍ ലഭ്യമാകൂ.
സൂപ്പര്‍ വൈറ്റ്, സില്‍വര്‍ മൈക്ക മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോര്‍ച്യൂണര്‍ ടി ആര് ഡി സ്പോര്ട്ടിവോയുടെ ഡെല്‍ഹി എക്സ് ഷോറൂം വില 24,26,247 രൂപയാണ്.
വിപണിയില്‍ ഇറങ്ങിയതിന് ശേഷം 54,000 യൂണിറ്റുകള്‍ വിറ്റഴിച്ച ഫോര്‍ച്ച്യൂണര്‍ ഈ സെഗ്മെന്റിലെ മാര്‍ക്കറ്റ് ലീഡറാണ്. പുതുമ ലക്ഷ്യമിട്ടാണ് ലിമിറ്റഡ് എഡിഷന് പുറത്തിറക്കിയതെന്ന് ടൊയോട്ട കിര്‍ലോസ്ക്കര്‍ മോട്ടോഴ്സ ഡി എം ഡിയും ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസറുമായ സന്ദീപ് സിങ്ങ് പറഞ്ഞു.
ഓഫ് റോഡിലും സിറ്റി ഡ്രൈവിങ്ങിനും അനുയോജ്യമായ ഫോര്‍ച്ച്യൂണറിന്റെ സ്പോര്‍ട്ടി ലിമിറ്റഡ് എഡിഷന് ഉപഭോക്താക്കള്‍ക്ക് എക്സക്ലൂസിവിറ്റി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: