കൊച്ചി: വിഗാര്‍ഡ് ഇന്‍ഡസ്ട്രീസിന് സപ്തംബര്‍ 30 ന് അവസാനിച്ചത്രൈമാസത്തില് 14.48 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 17.97 കോടി രൂപയെക്കാള്‍ 19.41 ശതമാനം കുറവാണിത്. കമ്പനിയുടെ മൊത്തവരുമാനം 6.56 ശതമാനം ഉയര്‍ന്ന് 334.04 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 313.47 കോടിയായിരുന്നു മൊത്ത വരുമാനം.
ഏപ്രില്സപ്തംബര് അര്‍ധവര്‍ഷത്തിലെ ലാഭം 32.13 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 38.63 കോടിയെക്കാള്‍ 16.82 ശതമാനം കുറവാണിത്. ഈ കാലയളവിലെ മൊത്തവരുമാനം 17.35 ശതമാനം വര്‍ധിച്ച് 742.20 കോടി രൂപയായിട്ടുണ്ട്.
വയര്‍, ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വിഭാഗങ്ങളില്‍ മികച്ച വില്പന നേടാനായെന്ന് കമ്പനി എം.ഡി. മിഥുന് കെ. ചിറ്റിലപ്പിള്ളി അറിയിച്ചു. തമിഴ്നാട്ടിലെ പെരുന്തുറൈയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ പ്ലാന്റ് തുടങ്ങാനായത് ഈ പാദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: