ലണ്ടണ്‍: ആക്രമണമേറ്റ് മരണാസന്നയായിട്ടും, നിരന്തരം ആക്രമണ ഭീഷണി നേരിട്ടിട്ടും തന്റേടത്തോടെ മലാല പറയുന്നു എനിക്ക് താലിബാനേക്കാള്‍ പേടി ഭൂതത്തെയാണെന്ന്. ഭീകരവാദത്തെയും വാദികളേയും പരിഹസിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു പ്രസ്താവനയില്ല. അതും നിഷ്കളങ്ക മുഖവുമായി മലാല യൂസഫ്സായ് ഇങ്ങനെ പ്രഖ്യാപിക്കുമ്പോള്‍ അതിനു പ്രാധാന്യമേറെയുണ്ട്; അതു നല്കുന്ന സന്ദേശം ഏറെ വലുതാണ്.
താലിബാന് ഭീഷണിയെ ഭയമുണ്ടോ എന്ന ചോദ്യത്തിന് എന്‍ഡിടിവിയ്ക്ക് ബ്രിട്ടണില്‍ വെച്ചു നല്കിയ അഭിമുഖത്തിലാണ് മലാല ഇങ്ങനെ പറഞ്ഞത്. കുറച്ചു തമാശയും ഗൗരവവും പരിഹാസവും മറച്ചുവെച്ച് മലാല പറഞ്ഞു, രാത്രിയാകുമ്പോള്‍ എനിക്ക് ഭൂതത്തെ ഭയമാണ്, താലിബാനികളേക്കാള്‍.
കഴിഞ്ഞ വര്‍ഷമാണ് പാക്കിസ്ഥാനിലെ സ്വാത് താഴ്വരയില് വച്ച് താലിബാന് ഭീകരര്‍ മലാലയ്ക്കുനേരെ വെടിയുതിര്‍ത്തത്. എന്നാല്‍ തനിക്ക് താലിബാനെ ഒട്ടുംതന്നെ ഭയമില്ലെന്നും മലാല വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനാണ് താലിബാന് ഭീകരര്‍ മലാലയെ നോട്ടപ്പുള്ളിയാക്കിയത്. താലിബാന് സ്ത്രീകളെ ഭയക്കുന്നതായും സ്ത്രീ ശക്തയാണെന്നും അവള് വിദ്യാഭ്യാസം നേടുന്നതോടെ കൂടുതല്‍ ശക്തയാകുമെന്നും ,താലിബാന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എതിര്ക്കുന്നതെന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടിയായി മലാല പറഞ്ഞു. സമൂഹത്തിന്റെ വികസനത്തില്‍ സ്ത്രീകള്‍ പങ്കാളികളാകാന്‍ താലിബാന് ആഗ്രഹിക്കുന്നില്ലെന്നും മലാല പറഞ്ഞു. ഭക്ഷണം തയ്യാറാക്കുക, കുടുംബം പരിപാലിക്കുക, കുട്ടികള്‍ക്ക് ജന്മം നല്‍കുക, അവരെ മുലയൂട്ടുക ഇതാണ് സ്ത്രീയുടെ ജോലിയെന്നാണ് താലിബാന് ചിന്തിക്കുന്നതെന്നും മലാല അഭിപ്രായപ്പെട്ടു.
തന്റെ ആഗ്രഹം പാക് പ്രധാനമന്ത്രി ആവണം എന്നതാണെന്നും മലാല പറഞ്ഞു. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കും വേണ്ടിയായിരിക്കും താന്‍ പ്രവര്‍ത്തിക്കുകയെന്നും ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ പരിശ്രമിക്കുമെന്നും മലാല പറയുന്നു.
വിദഗ്ധ ചികിത്സക്കായി ബ്രിട്ടണിലെ ബര്‍മിങ്ന്‍ഘാം ആശുപത്രിയില്‍ കിടക്കുമ്പോഴും ഒന്നുമോര്‍ത്ത് ദുഃഖിച്ചിരുന്നില്ല. തിരികെ പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതിനെ കുറിച്ചാണ് ചിന്തിച്ചിരുന്നത്. താലിബാന് വീണ്ടും വെടിയുതിര്‍ക്കുമോ എന്നൊന്നും ആലോചിച്ചിരുന്നില്ല-മലാല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: