കൊച്ചി: യൂണിയന് ബാങ്കിന്റെ ഉപകമ്പനിയായ യൂണിയന് കെ.ബി.സി. മ്യൂച്ചല്‍ ഫണ്ട് യൂണിയന് അവതരിപ്പിച്ച കെ.ബി.സി. ട്രിഗര്‍ ഫണ്ട് സീരീസ്-1 എന്ന ക്ലോസ് എന്‍ഡഡ് ഇക്വിറ്റി പദ്ധതിയുടെ ന്യൂഫണ്ട് ഓഫര്‍ ഈ മാസം 25ന് ക്ലോസ് ചെയ്യും.
സവിശേഷമായ രീതിയില്‍ ലാഭമെടുക്കല്‍ ഉറപ്പാക്കുന്നതും യൂണിറ്റ് ഒന്നിന് 10 രൂപ മുഖവിലയുള്ളതുമായ ഈ പദ്ധതി 14 നാണ് ആരംഭിച്ചത്. അയ്യായിരം രൂപയാണു കുറഞ്ഞ നിക്ഷേപം. ഓഹരി, ഓഹരി അധിഷ്ഠിത മേഖലകളില്‍ നിക്ഷേപിക്കുന്ന ഈ പദ്ധതി ബി.എസ്.ഇ. 200 സൂചികയിലെ എസ് ആന്റ് പി കമ്പനികളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. പോര്‍ട്ട്ഫോളിയോ സന്തുലിതാവസ്ഥ ഉറപ്പാക്കാനായി കടപ്പത്ര, മണി മാര്‍ക്കറ്റ് മേഖലകളിലും നിക്ഷേപം നടത്തും. ഈ പദ്ധതിയുടെ വളര്‍ച്ച മുന്‍ നിശ്ചയിച്ച നിലയിലെത്തുമ്പോള്‍ നിക്ഷേപകരുടെ നിക്ഷേപം സ്വയം പിന്‍വലിക്കപ്പെടുകയും നിക്ഷേപകര്‍ക്കു നല്‍കുകയും ചെയ്യും. മൂന്നു വര്‍ഷത്തിനകം ഈ നിലയില്‍ വളര്‍ച്ച എത്തിയില്ലെങ്കില്‍ അന്നു നിലവിലുള്ള അറ്റ ആസ്തി മൂല്യത്തിന്റെ ( എന്‍.എ.വി.) അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ണ വളര്‍ച്ചയെത്തിയതായി കണക്കാക്കും.
മുന്‍ നിശ്ചയിച്ച ഒരു നിലയിലേക്കു വിപണിയുടെ നേട്ടം എത്തിക്കഴിഞ്ഞാല്‍ അതു യഥാര്‍ത്ഥത്തില്‍ അനുഭവിക്കാന്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ നടത്തിയിരിക്കുന്നതെന്ന് പുതിയ പദ്ധതി പുറത്തിറക്കിയതിനെക്കുറിച്ചു സംസാരിക്കവെ യൂണിയന് കെ.ബി.സി. എ.എം.സി. ചീഫ് എക്ലിക്യൂട്ടീവ് ഓഫിസര്‍ ജി. പ്രദീപ്കുമാര്‍ പറഞ്ഞു. ഈ പദ്ധതിയില്‍ മുടക്കു മുതലിനോ ലാഭത്തിനോ യാതൊരു വിതത്തിലുള്ള ഉറപ്പോ, വാഗ്ദാനമോ കമ്പനി നല്‍കുന്നില്ലെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: