കൊച്ചി : കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം 29നു ഡല്‍ഹിയില്‍ നടക്കും.
മെട്രോ പദ്ധതിക്ക് 1200 കോടി രൂപയുടെ ആഭ്യന്തര വായ്പ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോര്‍ഡ് യോഗത്തിന്റെ അജന്‍ഡയിലുണ്ട്. പൊതുമേഖലയിലെ ഒരു ബാങ്ക് കൊച്ചി മെട്രോയ്ക്കു വായ്പ നല്കാന് സന്നദ്ധത അറിയിച്ചിരുന്നു. വായ്പ സംബന്ധിച്ചു ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
കൊച്ചി മെട്രോയുടെ സാമൂഹികാഘാത പഠനം, പുനരധിവാസം എന്നിവയ്ക്കുള്ള കണ്സള്റ്റന്സിയെയും യോഗത്തില്‍ തീരുമാനിക്കും. കൊച്ചി മെട്രോയില്‍ വികലാംഗര്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാവും.
ധനകാര്യ സെക്രട്ടറി വി. സോമസുന്ദരം ബോര്‍ഡിലെ പുതിയ ഡയറക്ടറായി ചുമതലയേല്‍ക്കും. ധനകാര്യ സെക്രട്ടറിയായിരുന്ന വി.പി. ജോയിക്കു പകരമാണു സോമസുന്ദരം ബോര്‍ഡിലെത്തുന്നത്.
സാമൂഹിക ആഘാത പഠനം നടത്താന്‍ ഹൈദരാബാദിലെ ആര്‍വി അസോസിയേറ്റ്സിനെയും പരിസ്ഥി ആഘാത പഠനത്തിന് യുപിയിലെ നോയിഡയിലുള്ള സെനസ് കണ്‍സള്‍ട്ടന്റസ് എന്ന സ്ഥാപനത്തെയും ചുമതലപ്പെടുത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: