കാസര്‍കോട്: നവമാധ്യമങ്ങളിലൂടെ നടക്കുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുന്നുവെന്ന ജില്ലാ പോലീസിണ്റ്റെ അവകാശവാദം പൊളിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിലും പോലീസിന് വര്‍ഗ്ഗീയ വിവേചനമാണ്. അടുത്തിടെ മൊബൈല്‍ ആപ്ളിക്കേഷനായ വാട്സ് അപ്പിലൂടെ വര്‍ഗ്ഗീയത പ്രചരിപ്പിച്ചതിന് പോലീസ് കേസെടുത്തത് നിസാര വകുപ്പുകള്‍ ചേര്‍ത്ത്. ആറുപേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഐടി ആക്ട് സെക്ഷന്‍ ൬൭ പ്രകാരം കേസെടുത്ത പോലീസ് വര്‍ഗ്ഗീയത പ്രചരിപ്പിച്ചുവെന്ന കുറ്റം ഉള്‍പ്പെടുത്തിയില്ല. വര്‍ഗ്ഗീയ പ്രചാരണമാണ് ഇവര്‍ നടത്തിയതെന്ന് പോലീസ് തന്നെ പറയുമ്പോഴും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന് മാത്രമാണ് കേസ്. പ്രത്യക്ഷത്തില്‍ തന്നെ ഇരുപത്തഞ്ചോളം പേര് ഉള്‍പ്പെട്ട കേസില്‍ ആറ് പേര്‍ക്കപ്പുറം പോലീസിണ്റ്റെ അന്വേഷണം നീങ്ങിയിട്ടുമില്ല. കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മുസ്ളിം സമുദായത്തിലെ സ്ത്രീകളെ നിര്‍ബന്ധ വന്ധ്യംകരണത്തിന് വിധേയമാക്കുന്നുവെന്നായിരുന്നു സന്ദേശം പ്രചരിപ്പിച്ചത്. ഈ ഡോക്ടറെ സൂക്ഷിക്കുക എന്ന് തുടങ്ങുന്ന സന്ദേശത്തില്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ആഹ്വാനം ചെയ്യുന്നു. വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുന്ന പ്രചരണമെന്ന് ആര്‍ക്കും വ്യക്തമാകുന്ന സംഭവത്തില്‍ പോലീസ് നടപടി ദുരൂഹതയുണര്‍ത്തുകയാണ്. ഗള്‍ഫിലുള്ള കാസര്‍കോട് മേല്‍പ്പറമ്പ് സ്വദേശിയാണ് സന്ദേശത്തിണ്റ്റെ ഉറവിടമെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരില്‍ നാല് പെണ്‍കുട്ടികളടക്കം ആറ് പേരും സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരും. വര്‍ഗ്ഗീയമായി അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതിയില്‍ ബോധിപ്പിച്ചിട്ടില്ലെന്ന് കേസന്വേഷിക്കുന്ന കാസര്‍കോട് സിഐ പ്രേംസദന് പറഞ്ഞു. പരാതിയില്‍ പറയാത്തതുകൊണ്ട് അത്തരത്തില്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നും സിഐ വ്യക്തമാക്കി. എന്നാല്‍ നേരത്തെ മറ്റുചില സംഭവങ്ങളില്‍ പോലീസ് കൈക്കൊണ്ട നടപടികള്‍ ഇതിന് വിരുദ്ധമാണ്. മുഹമ്മദ് നബിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചുവെന്നാരോപിച്ച് കുമ്പളയില്‍ അടുത്തിടെ ഒരു യുവാവിനെതിരെ സ്വമേധയാ പോലീസ് കേസെടുക്കുകയായിരുന്നു. അച്ഛണ്റ്റെ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജില്‍ ആയിരുന്ന യുവാവിനെ അവിടെ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു പോലീസ്. സംഭവം വാര്ത്തയായതിനുശേഷം ജില്ലയുടെ പലഭാഗങ്ങളിലും മതതീവ്രവാദികള്‍ ആസൂത്രിതമായി അക്രമം നടത്തിയിരുന്നു. കാസര്‍കോട്ടെ ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനും പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇത് പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പത്രത്തിനെതിരായ നടപടി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പോലീസ് ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ സ്വമേധയാ കേസെടുത്ത സംഭവം പരിഗണിക്കാതെ പരാതിയിലെ സാങ്കേതികത്വം പറഞ്ഞ് അന്വേഷണം അട്ടിമറിക്കുകയാണ് പോലീസ്. സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് വ്യക്തമാക്കിയിരുന്നു. നിരവധി ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണെന്ന് മാസങ്ങള്‍ക്കുമുമ്പ് പോലീസ് പറഞ്ഞിരുന്നു. എന്നാല്‍ പോലീസിണ്റ്റേത് വെറും പ്രചാരണ കോലാഹരം മാത്രമായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ജില്ലയ്ക്ക് പുറമെ ഗള്‍ഫില്‍ ഉള്ളവരും വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതില്‍ സജീവ പങ്കാളികളാണ്. ഇത്തരത്തിലുള്ളവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് പോലീസിന് നിശ്ചയമില്ല. ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ മാത്രമാണ് ഇവിടെയും പോലീസിണ്റ്റെ ലക്ഷ്യം. ഇതര സമുദായത്തിലുള്ളവരുടെ കുറ്റകൃത്ത്യങ്ങള്‍ ‘അബദ്ധവും പൊറുക്കപ്പെടേണ്ടതുമാണെന്നാണ്’ പോലീസ് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: