ന്യൂദല്‍ഹി: 157 മരുന്നുകളുടെ പരീക്ഷണം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി. ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ മരുന്ന് പരീക്ഷണം നടത്തരുതെന്നും ഇക്കാര്യം കര്‍ശനമായി നിരീക്ഷിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ചുള്ള നടപടി റിപ്പോര്‍ട്ട് അടുത്തതവണ കേസ് പരിശോധിക്കുമ്പോള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് ആര്.എം ലോധ അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു.
പുതിയ രാസഘടനയുള്ള മരുന്നുകളുടെ പരീക്ഷണമാണ് പുനപരിശോധിക്കേണ്ടത്. സാങ്കേതിക സമിതികള്‍ വീണ്ടും പരിശോധന നടത്തണമെന്നും ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കി. മരുന്ന് പരീക്ഷണം സംബന്ധിച്ച മാര്‍ഗരേഖയില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന് വിദഗ്ധ സമിതി സെപ്തംബറില്‍ നിര്‍ദേശിച്ചിരുന്നു.
പുതിയ മരുന്നുകള്‍ക്ക് അനുമതി നല്‍കുന്നതിലും മരുന്നുകളുടെ വില്‍പ്പന തടയുന്നതിലും മാറ്റങ്ങള്‍ വേണം. പരീക്ഷണത്തിന് ഇരയാകുന്നവരെ കാര്യങ്ങള്‍ മുന്‍കൂട്ടി ബോധ്യപ്പെടുത്തണമെന്നും സമിതി ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: