ലക്ക്നൗ: മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി യുപിഎ സര്‍ക്കാരിനോടുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ഉടന്‍ ചര്‍ച്ച ചെയ്യുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു.
യുപിഎയുമായുള്ള സഖ്യം പുനരാലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാര്‍ ഉത്തര്‍പ്രദേശില്‍ വരികയും സംസ്ഥാന മന്ത്രിമാരുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതായിരിക്കാം ഒരു പക്ഷെ സാജ് വാദി പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചത്. 22 ലോക്സഭാ എംപിമാരാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: