കൊച്ചി: കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ദുലീപ് ട്രോഫി ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. ഇതേത്തുടര്‍ന്ന് ഉത്തരമേഖലയും ദക്ഷിണമേഖലയും സംയുക്ത ജേതാക്കളായി. ഫൈനല്‍ മത്സരം ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇരു ടീമുകളെയും ജേതാക്കളായി പ്രഖ്യാപിച്ചത്. അഞ്ച് ദിവസത്തിനിടെ കളി നടന്നത് പത്ത് ഓവര്‍ മാത്രമായിരുന്നു.
രാവിലെ ശക്തമായി മഴ പെയ്തതാണ് ഫൈനല്‍ മത്സരം മാറ്റി വയ്ക്കാന്‍ കാരണമായത്. മത്സരം നടക്കാത്തതില്‍ തങ്ങള്‍ക്ക് നിരാശയുണ്ടെന്ന് ഇരു ടീമുകളുടെയും നായകന്മാര് പറഞ്ഞു. കൊച്ചിയിലെ ഗ്രൗണ്ടിനെക്കുറിച്ച് സാങ്കേതികമായി പറയാന്‍ താന്‍ ആളല്ലെന്ന് ഉത്തരമേഖല നായകന് ഹര്ഭജന് സിങ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: