ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്ന ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തിരിച്ചടി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സതാമ്പ്ടണ് 1-1ന് സമനിലയില്‍ തളച്ചു. ലിവര്‍പൂളും ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ സമനിലയില്‍ കുടുങ്ങി. ന്യൂകാസിലിനോടാണ് ലിവര്‍പൂള്‍ 2-2ന് സമനിലയില്‍ കുടുങ്ങിയത്.
വെസ്താം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മുന്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഗംഭീര വിജയം സ്വന്തമാക്കിയത്. അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ ഇരട്ടഗോളുകളായിരുന്നു മത്സരത്തിലെ സവിശേഷത. 16, 51 മിനിറ്റുകളിലാണ് അഗ്യൂറോ വെസ്താം വല കുലുക്കിയത്. 80-ാം മിനിറ്റില്‍ ഡേവിഡ് സില്‍വയാണ് സിറ്റിയുടെ മൂന്നാം ഗോള്‍ നേടിയത്. 58-ാം മിനിറ്റില്‍ റിക്കാര്‍ഡോ വാസ് ടെയാണ് വെസ്താമിന്റെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്.
നോര്‍വിച്ചിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ആഴ്സണില്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. മെസ്യൂട്ട് ഓസിലിന്റെ ഇരട്ടഗോളുകളാണ് ആഴ്സണലിന് മികച്ച വിജയം സമ്മാനിച്ചത്. 58, 88 മിനിറ്റുകളിലാണ് ഓസില്‍ നിറയൊഴിച്ചത്. 18-ാം മിനിറ്റില്‍ വില്ഷയറിലൂടെയാണ് ആഴ്സണല്‍ ലീഡ് നേടിയത്. 83-ാം മിനിറ്റില്‍ ആരോണ്‍ റംസിയും ആഴ്സണലിനായി ലക്ഷ്യം കണ്ടു.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ചെല്‍സി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാര്‍ഡിഫിനെ തകര്‍ത്തു. മത്സരത്തിന്റെ 10-ാം മിനിറ്റില്‍ കാര്‍ഡിഫാണ് ആദ്യം ലീഡ് നേടിയത്. ജോര്‍ദാന്‍ മച്ചാണ് നീലപ്പടയെ ഞെട്ടിച്ച് വല കുലുക്കിയത്. എന്നാല്‍ 33, 88 മിനിറ്റുകളില്‍ ഈഡന് ഹസാര്‍ഡും 66-ാം മിനിറ്റില്‍ വെറ്ററന്‍ താരവും ഈ സീസണില്‍ ടീമിലെത്തുകയും ചെയ്ത സാമുവല്‍ ഏറ്റവും 78-ാം മിനിറ്റില ഓസ്കറും ഗോള്‍ നേടിയതോടെ ചെല്‍സിക്ക് ഉജ്ജ്വല വിജയം സ്വന്തമായി.
ഓള്‍ഡ്ട്രഫോര്‍ഡില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 89-ാം മിനിറ്റില്‍ ആഡം ലല്ലാന നേടിയ ഗോളിലൂടെയാണ് സതാമ്പ്ടണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ചത്. 26-ാം മിനിറ്റില്‍ റോബിന് വാന്‍ പെഴ്സിയിലൂടെ യുണൈറ്റഡ് മുന്നിലെത്തിയിരുന്നു. മറ്റൊരു മത്സരത്തില്‍ 8-ാം മിനിറ്റില്‍ മിറാലസും 57-ാം മിനിറ്റില്‍ പിനാറും നേടിയ ഗോളുകളുടെ കരുത്തില്‍ എവര്ട്ടണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ പരാജയപ്പെടുത്തി.
മറ്റ് മത്സരങ്ങളില്‍ സ്വാന്‍സീ സിറ്റ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് സണ്ടര്‍ലാന്റിനെ പരാജയപ്പെടുത്തിയപ്പോള്‍ സ്റ്റോക്ക്-വെസ്റ്റ്ബ്രോം പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. എട്ട് മത്സരങ്ങള്‍ കഴിഞ്ഞ പ്രീമിയര്‍ ലീഗില്‍ 19 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. 17 പോ യിന്റ് വീതമുള്ള ചെ ല്സിയും ലിവര്‍പൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 16 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത് നില്ക്കുമ്പോള് 11 പോയിന്റ് മാത്രമുള്ള നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: