Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 283-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2013, 07:12 pm IST
in Samskriti

ന നിര്‍ഘൃണോ ദയാവാന്നോ ന ദ്വന്ദീ നാഥ മത്സരീ

ന സുധീര്‍നാസുധീര്‍നാര്‍ധീ നാനര്‍ധീ സ ബഭൂവ ഹ

വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെയുള്ള അന്വേഷണസപര്യയില്‍ സുരാഗു പരമമായ ബോധതലത്തെ പ്രാപിച്ചു. അതിനുശേഷം അദ്ദേഹത്തിനു യാതൊരുവിധ ദു:ഖാങ്ങളും ഉണ്ടായില്ല. എന്നാല്‍ തന്റെ ജോലികള്‍ മനസ്സില്‍ നിറഞ്ഞ സമതാദര്‍ശനത്തോടെ ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. ‘അദ്ദേഹം ദയാവാനായിരുന്നു; എന്നാല്‍ വെറുക്കപ്പെടേണ്ടതിനെ പ്രോത്സാഹിപ്പിച്ചില്ല. എതിര്‍ചേരികളിലുള്ള ദ്വന്ദ്വതകളെ അവഗണിക്കാതെ എന്നാല്‍ അവയുടെ സ്വാധീനത്തിലാവാതെ, ബുദ്ധിഹീനതയോ ബുദ്ധിവൈഭവപ്രകടനമോ കൂടാതെ, പ്രേരണാശക്തികളാല്‍ ബാധിക്കപ്പെടാതെ, എന്നാല്‍ പ്രചോദനത്തെ നിരാകരിക്കാതെ അദ്ദേഹം അന്തര്‍പ്രശാന്തതയില്‍ അഭിരമിച്ചുകൊണ്ട്‌ സമ്യക്‌ ദര്‍ശനത്തോടെ തന്റെ കര്‍മ്മങ്ങളെ ഭംഗിയായി നിര്‍വഹിച്ചു.

‘ഇതെല്ലാം അനന്താവബോധത്തിന്റെ വൈവിദ്ധ്യമാര്‍ന്ന പ്രത്യക്ഷരൂപങ്ങള്‍ മാത്രമാണെന്ന്‌’ അദ്ദേഹം അറിഞ്ഞു. പൂര്‍ണ്ണമായ അറിവുറച്ചതിനാല്‍ സന്തോഷദു:ഖാങ്ങളില്‍ അദ്ദേഹം ഒരുപോലെ പ്രശാന്തനായിരുന്നു. അദ്ദേഹം കുറേക്കാലം ലോകം ഭരിച്ചിട്ട്‌ സ്വാഭീഷ്ട പ്രകാരം ദേഹത്യാഗം ചെയ്ത്‌ അനന്തതയില്‍ വിലയം പ്രാപിച്ചു. രാമാ, അദ്ദേഹത്തെപ്പോലെ പ്രബുദ്ധതയുടെ നിറവില്‍ ലോകത്തെ ഭരിച്ചു ജീവിക്കൂ.

രാമന്‍ ചോദിച്ചു: ഭഗവന്‍, മനസ്സ്‌ ചഞ്ചലമാണല്ലോ. അപ്പോള്‍ ഒരുവന്‌ എങ്ങിനെയാണ്‌ പൂര്‍ണ്ണമായ അക്ഷോഭ്യതയും സമതാഭാവവും കൈവരിക?

വസിഷ്ഠന്‍ തുടര്‍ന്നു: ഇതേ വിഷയത്തെപറ്റി ഈ സുരാഗു രാജാവും പരിഘമുനിയും തമ്മിലൊരു ചര്‍ച്ച നടക്കുകയുണ്ടായി. കേട്ടാലും: സുരാഗുവിന്റെ സുഹൃത്തായി പേര്‍ഷ്യയില്‍ പരിഘന്‍ എന്ന്‌ പേരുള്ള ഒരു രാജാവുണ്ടായിരുന്നു. ഒരിക്കലദ്ദേഹത്തിന്റെ രാജ്യത്ത്‌ ഭയങ്കരമായ ക്ഷാമം ഉണ്ടായി. എന്തെല്ലാം ചെയ്തിട്ടും തന്റെ പ്രജകളുടെ കഷ്ടപ്പാടില്‍ കുറവൊന്നുമില്ലെന്ന്‌ കണ്ടു മനംനൊന്ത രാജാവ്‌ എല്ലാത്തില്‍നിന്നുമോടിയൊളിക്കാന്‍, ആരും കാണാതെ കാട്ടില്‍പ്പോയി തപസ്സാരംഭിച്ചു.

അവിടെ വെറും ഇലകള്‍ മാത്രം ആഹരിച്ച്‌ തപസ്സു ചെയ്‌കയാല്‍ അദ്ദേഹത്തിനു ‘പര്‍ണാദന്‍ ‘ എന്ന്‌ പേര്‌ കിട്ടി. ആയിരം കൊല്ലമങ്ങിനെ തപസ്സുചെയ്ത്‌ അദ്ദേഹം ആത്മജ്ഞാനം ആര്‍ജ്ജിച്ചു. അതുകഴിഞ്ഞ്‌ അദ്ദേഹം മൂന്നു ലോകങ്ങളും സ്വതന്ത്രമായി സഞ്ചരിച്ചു വരുമ്പോള്‍ ഒരു ദിവസം തന്റെ സുഹൃത്തായ സുരാഗുവിനെ കണ്ടുമുട്ടി. പ്രബുദ്ധരായ അവരിരുവരും പരസ്പരം വന്ദിച്ചു.

പരിഘന്‍ സുരാഗുവിനോടു ചോദിച്ചു: അങ്ങ്‌ മാണ്ഡവ്യമുനിയുടെ സഹായത്താല്‍ ആത്മജ്ഞാനം പ്രാപിച്ചതുപോലെ ഞാനും തപസ്സനുഷ്ഠിച്ച്‌ ഭഗവല്‍കൃപയാല്‍ ആത്മജ്ഞാനം കൈവരിച്ചു. എന്നാല്‍ ഞാന്‍ ഒന്ന്‌ ചോദിക്കട്ടെ, അങ്ങയുടെ മനസ്സിപ്പോള്‍ പരിപൂര്‍ണ്ണമായും പ്രശാന്തമാണോ? അങ്ങയുടെ പ്രജകള്‍ക്ക്‌ സൗഖ്യമാണോ? അവര്‍ ഐശ്വര്യസമ്പത്തുകള്‍ അനുഭവിക്കുന്നുണ്ടോ? അങ്ങ്‌ നിര്‍മമതയില്‍ പൂര്‍ണ്ണമായും അഭിരമിക്കുന്നുണ്ടോ?

സുരാഗു പറഞ്ഞു: ദിവ്യേച്ഛ എന്തെന്നാര്‍ക്ക്‌ പറയാനാവും? അങ്ങും ഞാനും ഏറെക്കാലം അകന്നുകഴിഞ്ഞു. എന്നാലിപ്പോള്‍ കണ്ടുമുട്ടിയിരിക്കുന്നു. ദൈവത്തിന്‌ അസാദ്ധ്യമായെന്തുണ്ട്‌? അങ്ങയുടെ സന്ദര്‍ശനം കൊണ്ട്‌ ഞങ്ങള്‍ അതീവധന്യരായിരിക്കുന്നു. അങ്ങയുടെ സാന്നിദ്ധ്യം തന്നെ പാപഹരമത്രേ. മാത്രമല്ല, എല്ലാ ഐശ്വര്യങ്ങളും അങ്ങയുടെ രൂപത്തില്‍ ഞങ്ങള്‍ക്ക്‌ മുന്നില്‍ വന്നുനില്‍ക്കുന്നതായി തോന്നുന്നു. നന്മയുടെ വിളനിലമായ സത്‌ പുരുഷന്മാരുമായുള്ള സത്സംഗം തീര്‍ച്ചയായും മുക്തിപദത്തിനു സമമത്രേ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.