ഇസ്ലാമാബാദ്: പാക്കിസ്ഥാന് കോടതി വിട്ടയച്ച ഭീകരര്‍ വീണ്ടും ഭീകര സംഘടനകളില്‍ സജീവമാകുന്നതായി റിപ്പോര്‍ട്ട്. 2007 മുതല്‍ ഭീകരരെന്ന് സംശയിക്കുന്ന 2,000 ത്തോളം പേരെയാണ് പാക് കോടതി സ്വതന്ത്രമാക്കിയത്. ഇവര്‍ വീണ്ടും ഭീകര സംഘടനിയില്‍ ചേരുകയോ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ആണ് പതിവ്. സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന 1,964 ഭീകരരെയാണ് കോടതി വിട്ടയച്ചത്. ഇതില്‍ 722 പേര് ഭീകര സംഘടയില്‍ വീണ്ടും അംഗങ്ങളായതായും 1,197 പേര് രാജ്യത്തിനെതിരായും പ്രവര്‍ത്തിക്കുന്നതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
വിട്ടയക്കപ്പെട്ട ഭീകരരില്‍ 12 പേര് കൊല്ലപ്പെട്ടു. നാല് പേര് യുഎസ് വ്യോമാക്രമണത്തിലും എട്ട് പേര് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലുമാണ് കൊല്ലപ്പെട്ടത്. ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ റിപ്പോര്‍ട്ട്. കോടതി സ്വതന്ത്രരാക്കിയ 33 പേരെ വീണ്ടും അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്.
കോടതി വിട്ടയച്ചുവെങ്കിലും ഭീകരരെന്ന് സംശയിക്കുന്നവരെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് റിട്ടയേഡ് എയര്‍ വൈസ് മാര്‍ഷല്‍ ഷഹ്സാദ് ചൗധരി പറയന്നു. ഇവര്‍ വീണ്ടും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് നിരീക്ഷണം കൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ഇന്റര്‍നെറ്റ് കേന്ദ്രങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിട്ടയച്ചതിന് ശേഷം പിടിയിലാകുന്നവര്‍ക്ക് യാതൊരു നിയമ പരിരക്ഷയും ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിട്ടയക്കപ്പെട്ടവര്‍ വീണ്ടും ഭീകര സംഘടകളില്‍ സജീവമാകുന്നത് സംബന്ധിച്ച് പുറത്തുവരുന്ന ആദ്യ റിപ്പോര്‍ട്ട് അല്ല ഇതെന്നതും ശ്രദ്ധേയമാണ്.
സുപ്രീം കോടതി രൂപീകരിച്ച ജുഡീഷ്യല്‍ സമിതിയായ ഫെഡറല്‍ റിവ്യു ബോര്‍ഡ് മുമ്പാകെ സുരക്ഷാ ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് അഷറഫിനെതിരെയും ഡാനിഷ് എംബസി സര്ജന് ജനറല്‍ മുസ്താക് ബെയ്ഗ്, റാവല്‍പിണ്ടിയില്‍ വച്ച് സൈനിക ബസിന് നേരെ ആക്രമണം നടത്തുകയും ചെയ്ത കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ കോടതി വിട്ടയച്ചിരുന്നു. ഇയാള്‍ വീണ്ടും ഭീകര സംഘടനയില്‍ ചേര്‍ന്നതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: