ബീററ്റ്: സിറിയന്‍ തലാസ്ഥാനമായ ദമാസ്ക്കസിന്റെ അതിര്‍ത്തിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 16 സൈനികര്‍ മരിച്ചു. ശനിയാഴ്ച്ച നടന്ന സ്ഫോടനം ജര്മാനയിലെ പ്രാന്തപ്രദേശങ്ങളിലാണ് നടന്നതെന്ന് വാര്‍ത്ത ഏജന്‍സി സനാ സ്ഥിരീകരിച്ചു.
ബ്രിട്ടന് ആസ്ഥാനമാക്കിയുള്ള മനുഷ്യവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നിരീക്ഷക സമിതി പറയുന്നത് അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ജഭാത് അല്‍ നഴ്സ നയിക്കുന്ന വിമതരാണ് ആക്രമണം നടത്തിയതെന്നാണ്.
ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ജര്മാന പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനോട് അനുഭാവം പുലര്‍ത്തുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: