ഗാന്ധിനഗര്‍: യുവാക്കള്‍ക്ക് പ്രജോദനമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെന്ന് മുകേഷ് അംബാനി. ശനിയാഴ്ച്ച മോദി അധ്യക്ഷനായ ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വ്വകലാശാലയുടെ(പിഡിപിയു) മൂന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കവെയാണ് അംബാനിയുടെ പ്രസ്താവന.
ഗുജറാത്ത് സര്‍ക്കാരും വ്യവസായ സ്ഥാപനങ്ങളും സംയ്കതമായിട്ടാണ് പിഡിപിയുവിനെ ഉര്‍ത്തുന്നത്. ഊര്‍ജ പഠനത്തിനും കണ്ടുപിടുത്തങ്ങള്‍ക്കുമാണ് ഇത് കൂടുതല്‍ ഉന്നല്‍ നല്‍കുന്നത്.
പിഡിപിയുവിനെ ആഗോള സര്‍വകലാശാലയായി വികസിപ്പിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാരും റിലയന്‍സും ഒത്തുചേര്‍ന്ന് 500 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: