കാസര്‍കോട്: മദ്യപിച്ചെത്തി അതിക്രമം കാട്ടിയ ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. രാജപുരം ചാമുണ്ടിക്കുന്ന് പടിഞ്ഞാറെ തുമ്പോടിയിലാണ് സംഭവം. കര്‍ണാടക സുള്ള്യ സ്വദേശിയായ യശവന്ദന് എന്ന ഉണ്ണി (30)യാണ് ഭാര്യ പ്രസീത (27)യുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് മദ്യപിച്ച് വീട്ടിലെത്തിയ ഉണ്ണി പ്രസീതയുമായി വഴക്കുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കത്തിയെടുത്ത് വെട്ടാന്‍ വന്നപ്പോള്‍ സ്വയ രക്ഷയ്ക്ക് വിറകുകൊണ്ട് അടിച്ചതെന്നാണ് പ്രസീത പോലീസിനു നല്കിയ മൊഴി. തലയ്ക്കു ക്ഷതമേറ്റാണ് മരണം. അയല്‍വീട്ടിലുള്ളവര്‍ എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ഉണ്ണി. സ്ഥിരമായി മദ്യപിക്കുന്ന ആളാണ് ഉണ്ണിയെന്നും ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. മുറി അടിച്ചുതകര്‍ത്ത നിലയിലാണ്. രാജപുരം സ്റ്റേഷനിലെ എസ്ഐ സുഭാഷ് സ്ഥലത്തെത്തി. ഇന്ന് ഇന്‍ക്വസ്റ്റ് നടക്കും. അഞ്ചുവയസ്സുള്ള അശ്വിന് ഏക മകന്. കൂലിപണിക്കാരനായ ഉണ്ണിയുടെ മാതാപിതാക്കള്‍ സുള്ള്യയിലാണ്. തുമ്പോടിയിലെ രാഘവന്-മീനാക്ഷി ദമ്പതികളുടെ മകളാണ് പ്രസീത. സഹോദരന് പ്രദീപന് വിവാഹം കഴിച്ചിരിക്കുന്നത് ഉണ്ണിയുടെ സഹോദരി ലളിതയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: