ആലുവ: വൈദികസംസ്കൃതിയിലും തന്ത്രശാസ്ത്രരംഗത്തും നല്കി വരുന്ന സമഗ്രസംഭാവനകള്‍ പരിഗണിച്ച് തന്ത്രവിദ്യാപീഠം ഏര്‍പ്പെടുത്തിയ അത്യുന്നത താന്ത്രിക ബഹുമതിയായ തന്ത്രശാസ്ത്രബൃഹസ്പതി പുരസ്കാരം തൃശൂര്‍ പെരുവനം കെ. പി. സി. നാരായണന് ഭട്ടതിരിപ്പാടിന് സമ്മാനിക്കും.
തന്ത്രവിദ്യാപീഠം മുഖ്യാചാര്യനായിരുന്ന കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാട് സ്മാരക ആചാര്യപുരസ്കാരം താന്തികാചാര്യന് മണ്ണാറശാല വലിയ സുബ്രഹ്മണ്യന് നമ്പൂതിരിക്കും, താന്ത്രികാചാര്യന്‍ വേഴപ്പറമ്പ് പരമേശ്വരന് നമ്പൂതിരിപ്പാട് സ്മാരക ആചാര്യപുരസ്കാരം വേദപണ്ഡിതന് പാടിവട്ടം കൃഷ്ണന് നമ്പൂതിരിക്കും നല്‍കുന്നതാണ്.
കല്‍പ്പുഴ ദിവാകരന് നമ്പൂതിരിപ്പാട് ജന്മശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് നവംബര്‍ 14 ന് തന്ത്രവിദ്യാപീഠത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം സമര്‍പ്പിക്കും. ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, എ ഗോപാലകൃഷ്ണന് കുഞ്ഞി, എം. പി. എസ്. ശര്‍മ്മ, കെ. പി. കൃഷ്ണകുമാര്‍, ശ്രീശന് അരീക്കര, ശങ്കരന് മൂസത് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: