തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്ക് 201314 വര്‍ഷത്തെ രണ്ടാംപാദത്തില്‍ 30.49 % വര്‍ധനയോടെ അറ്റാദായം 126.76 കോടി രൂപയാക്കി.
ബാങ്കിന്റെ മൊത്തം ബിസിനസ് 67,110 കോടി രൂപയില്‍നിന്ന് 8500 കോടി രൂപയുടെ (12.67) വര്‍ധനയോടെ 75,610 കോടി രൂപയായി .
ഈ കാലയളവില്‍ നിക്ഷേപം 38,490 കോടി രൂപയില്‍ നിന്ന് 4.938 കോടി രൂപയുടെ (12.96%) വര്‍ധനയോടെ 43,478 കോടി രൂപയായി ഉയര്‍ന്നു.
വായ്പ 28,620 കോടി രൂപയില്‍നിന്ന് 3,512 കോടി രൂപയുടെ (12.27%) വര്‍ധനയോടെ 32,132 കോടി രൂപയായി . കറന്റ്, സേവിങ്ങ്സ് നിക്ഷേപങ്ങള്‍ 7,684 കോടി രൂപയില്‍ നിന്ന് 1587 കോടി രൂപയുടെ (20.66%) വര്‍ധനയോടെ 9271 കോടി രൂപയായി.
ബാങ്കിന്റെ മൊത്തം വരുമാനം 15.41 % വര്‍ധനയോടെ 2,289 കോടി രൂപയില്‍ നിന്ന് 2,642 കോടിരൂപയായി . ബാങ്കിന്റെ പ്രവര്‍ത്തനലാഭം 57 കോടിരൂപയുടെ വര്‍ധനയോടെ 407 കോടി രൂപയില്‍ നിന്ന് 464 കോടി രൂപയായി.
ബാധ്യതകളുടെ പുനര്‍നിര്‍ണയം നടത്തിയതിലൂടെ അറ്റപലിശ വരുമാനം 3 ശതമാനത്തിന് മേല്‍ നിലനിര്‍ത്തുവാന്‍ സാധിച്ചതിനാലാണ് ബാങ്കിന് ഈ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ബാങ്കിന്റെ എംഡിയും സിഇ.ഒ യുമായ ഡോ. വി.എ. ജോസഫ് പറഞ്ഞു.
ഈ വളര്‍ച്ചാനിരക്ക് അടുത്ത പാദങ്ങളിലും ആവര്‍ത്തിക്കാന്‍ ബാങ്കിന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
വാര്‍ഷിക പ്രതി ഓഹരി വരുമാനം 3.59 രൂപയായും ഒരുരൂപ മുഖവിലയുള്ള ഓഹരിയുടെ അറ്റമൂല്യം 24.20 രൂപയായും രേഖപ്പെടുത്തി.
ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ബാസല്‍ 2 മാനദണ്ഡമനുസരിച്ച് 9% വേണ്ടതിനു പകരം 13.16% ആയി നിലനിര്‍ത്താന്‍ ബാങ്കിന് സാധിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ 50 പുതിയ ശാഖകളും 200 പുതിയ എ.ടി.എം.കളും തുറക്കും. ഇതോടെ ബാങ്കിന് മൊത്തം 800 ശാഖകളും 1000 എ.ടി.എമ്മുകളും ഈ സാമ്പത്തികവര്ഷാന്ത്യത്തോടുകൂടി ഉണ്ടാകുമെന്ന് ഡോ. വി.എ. ജോസഫ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: